Alert: You are not allowed to copy content or view source
കഞ്ചാവെന്ന വ്യാജേനെ 5000 രൂപയക്ക് കമ്മ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് വിറ്റു; പ്രതി പിടിയിൽ | 24newslive.com

കഞ്ചാവെന്ന വ്യാജേനെ 5000 രൂപയക്ക് കമ്മ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് വിറ്റു; പ്രതി പിടിയിൽ

img

പൊന്നാനി: കഞ്ചാവാണെന്ന് തെറ്റിദ്ധരിപ്പിച്ച് കമ്മ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് അമ്പതിനായിരം രൂപയ്ക്ക് വിറ്റയാളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. എടപ്പാൾ അയലക്കാട് സ്വദേശി നരിയൻ വളപ്പിൽ കിരണാണ് അറസ്റ്റിലായത്. 
പൊടി കഴിച്ചവർക്ക് ലഹരി തോന്നാതായതോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവെന്ന വ്യാജേനെ പൊന്നാനി സ്വദേശിയായ അമൽ ബഷീർ  തങ്ങൾക്ക് തന്നത് കമ്മ്യൂണിസ്റ്റ് പച്ചയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കാശ് പോയവർ യുവാവിനെ തട്ടിക്കൊണ്ടുപോയി നാലു ലക്ഷം മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. 

കിരണിന്റെ പരിചയക്കാരായ ജംഷീദ്, നാഷിം, റാഷിദ് എന്നിവരാണ് കഞ്ചാവ് വാങ്ങിക്കാനായി അമൽ ബഷീറിന് 45,000 രൂപ നൽകിയത്. എന്നാൽ, കഞ്ചാവിനു പകരം മൂന്നരക്കിലോ കമ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് പാക്കറ്റിലാക്കി നൽകുകയാണ് ചെയ്തത്.

അയലക്കാടുള്ള സുഹൃത്തിന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞാണ് അമൽ ബഷീറിനെ കിരൺ തട്ടിക്കൊണ്ടുപോയത്. അയിലക്കാട് ചിറക്കലിൽ വച്ച് ബഷീറിനെ തോക്കുമുനയിൽ നിർത്തി ഭീഷണിപ്പെടുത്തുകയും  കാഞ്ഞിരത്താണി വട്ടക്കുന്നിൽ വച്ച് തുണിയുരിഞ്ഞ് മർദിക്കുകയും ശരീരം മുഴുവൻ കത്തികൊണ്ട് മുറിവേൽപിക്കുകയും ചെയ്തുവെന്നും ഇയാളുടെ കൈയ്യിൽ നിന്ന് 6,000 രൂപ പ്രതികൾ തട്ടിയെടുത്തതായും പൊലീസ് അറിയിച്ചു. 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments