Alert: You are not allowed to copy content or view source
തിയേറ്ററുടമകളും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്‌നം അനാവശ്യം: രഞ്ജി പണിക്കർ | 24newslive.com

തിയേറ്ററുടമകളും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്‌നം അനാവശ്യം: രഞ്ജി പണിക്കർ

img

ഓൺലൈൻ റിലീസിങ്ങിന്റെ വിഷയത്തിൽ തിയേറ്ററുടമകളും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്‌നം അനാവശ്യമെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രഞ്ജി പണിക്കർ. തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം. നിർമാതാക്കളും തിയറ്ററുടമകളും ഏറ്റുമുട്ടുന്നത് ഇൻഡസ്ട്രിക്ക് ഗുണമാകില്ല രഞ്ജി പണിക്കർ പറഞ്ഞു.

നെറ്റ് സ്ട്രീമിങ്ങ് പ്ളാറ്റ്ഫോമിന്റെ സാധ്യതകൾക്കൊപ്പം തന്നെ തിയറ്ററുകളും നിലനിൽക്കണം. നെറ്റ് സ്ട്രീമിലേക്ക് മലയാളത്തിൽ നിന്നും സിനിമകളെത്തുമ്പോൾ തിയറ്റർ യുഗം ഇല്ലാതാകില്ല. ജനത്തിന് തീയേറ്ററിൽ സിനിമ കാണാൻ ഇഷ്ടമുള്ള നാൾ വരെയും തീയറ്ററുകൾ നിലനിൽക്കും. രൺജി പണിക്കർ പറഞ്ഞു.

തിയറ്ററുകളും നെറ്റ് സ്ട്രീമിങ് പ്ളാറ്റ്ഫോമുകളും ഒരു പോലെ ഉപയോഗപ്പെടുത്തുന്ന സ്ഥിതി സംജാതമാകണം. ബാധ്യതകളുള്ള നിർമാതാക്കൾക്ക് നെറ്റ് സ്ട്രീമിങ് പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താനാകണം. സിനിമയുണ്ടെങ്കിൽ മാത്രമേ സിനിമയെ സംബന്ധിച്ച മറ്റെന്ത് സംവിധാനത്തിനും നിലനിൽപ്പുള്ളുവെന്ന് ചലച്ചിത്രപ്രവർത്തകർ ഓർക്കണമെന്നും രഞ്ജി പണിക്കർ പറഞ്ഞു.

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments