Alert: You are not allowed to copy content or view source
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ മെയ് 26 മുതൽ | 24newslive.com

എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ മെയ് 26 മുതൽ

img

തിരുവനന്തപുരം:ഇനിയും നടക്കാനുള്ള എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ മെയ് 26 മുതൽ 30 വരെ നടക്കുമെന്നും പരീക്ഷാ കലണ്ടർ തയാറായതായും മുഖ്യമന്ത്രി പിണറായി വിജയൻ.
നാലാംഘട്ട ലോക്ക് ഡൗൺ കാലത്ത് സ്‌കൂളുകൾ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെയ്ക്കുമെന്ന് സൂചനയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതിയാണ് പരീക്ഷകൾ മുമ്പ് തീരുമാനിച്ച സമയത്ത തന്നെ നടത്താൻ ധാരണയായത്. 
പൊതുഗതാഗതമടക്കമുള്ള സൗകര്യങ്ങൾ ഇതിനായി ക്രമീകരിക്കുമെന്നും സ്‌കൂൾ വാഹനങ്ങൾ ഗതാഗതത്തിനായി ഉപയോഗിക്കുമെന്നും കൊവിഡ് സുരക്ഷാ മുൻ കരുതലുകൾ സ്വീകരിച്ചുകൊണ്ടായിരിക്കും പരീക്ഷകൾ നടത്തുകയെന്നും അധികൃതർ അറിയിച്ചു. 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments