Alert: You are not allowed to copy content or view source
അമ്മ പതിനാലാം നിലയില്‍ നിന്നു വീണ് മരിച്ചു കുട്ടിയെ രക്ഷിക്കുന്നതിനിടെ | 24newslive.com

അമ്മ പതിനാലാം നിലയില്‍ നിന്നു വീണ് മരിച്ചു കുട്ടിയെ രക്ഷിക്കുന്നതിനിടെ

img

 കുഞ്ഞ് ഫ്‌ലാറ്റില്‍ കുടുങ്ങി   രക്ഷിക്കാന്‍ ശ്രമിച്ച അമ്മ പതിനാലാം നിലയില്‍ നിന്നു വീണ് മരിച്ചു.ഫയര്‍ഫോഴ്‌സ്‌ വാതില്‍വെട്ടിപ്പൊളിച്ചാണ്‌ കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്നു പുറത്തെടുത്തത്‌.

മുറിക്കുള്ളിലായ കുട്ടിയുടെ കരച്ചിലില്‍ മനംനൊന്ത യുവതി ഫ്‌ലാറ്റിനു പിന്നിലെ പിരിയന്‍ ഗോവണിയിലൂടെ ബാല്‍ക്കണിയിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. കയറുന്നതിനിടെ കാല്‍തെന്നി ഗോവണിയില്‍ കുറച്ച് നേരം തൂങ്ങിക്കിടന്ന ശേഷം താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

കാക്കനാട്‌: രണ്ടുവയസുകാരനായ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഫ്‌ളാറ്റ്‌ സമുച്ചയത്തിന്റെ പതിനാലാം നിലയില്‍നിന്നു വീണു മാതാവിനു ദാരുണാന്ത്യം. മാവേലിക്കര ഓലകെട്ടിയമ്പലം പുഷ്‌പമംഗലത്തുവീട്ടില്‍ സുജിത്‌ സുരേന്ദ്രന്റ ഭാര്യ മേഘ(23)യാണ്‌ മരിച്ചത്‌. 

കാക്കനാട്‌ ബി.എസ്‌.എന്‍.എല്‍ റോഡിലെ സ്വകാര്യ ഫ്‌ളാറ്റില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ്‌ അപകടം ഉണ്ടായത്‌. അടുക്കള മാലിന്യങ്ങള്‍ ഫ്‌ളാറ്റിനു പുറത്തുള്ള വേസ്‌റ്റ്‌ ബിന്നില്‍ നിക്ഷേപിക്കാന്‍ മേഘ പുറത്തേക്കിറങ്ങവേ കാറ്റില്‍ വാതില്‍ അടഞ്ഞു. ഇതോടെ കുഞ്ഞ്‌ ശിവത്‌ മുറിക്കകത്ത്‌ ഒറ്റപ്പെട്ടു . ഓട്ടോമാറ്റിക്ക്‌ കീ തുറക്കാന്‍ മേഘ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ അകത്തേക്ക്‌ കടക്കാന്‍ ബാല്‍ക്കണിയിലേക്ക്‌ കയറുന്നതിനിടെ താഴേക്ക്‌ വീഴുകയായിരുന്നു.

മുന്‍പും ഇത്തരത്തില്‍ ലോക്ക്‌ വീണിട്ടുണ്ട്‌. അപ്പോഴൊക്കെ സുരക്ഷാ ജീവനക്കാരന്‍ ബാല്‍ക്കണി വഴി അകത്തുകയറി വാതില്‍ തുറന്നിരുന്നു. പിരിയന്‍ ഗോവണിയിലൂടെ സാഹസപ്പെട്ട്‌ മുറിക്കകത്തേക്ക്‌ കടക്കാനുള്ള ശ്രമത്തിലാണ്‌ മേഘ അപകടത്തില്‍ പെട്ടതെന്ന്‌ കണ്ടുനിന്നവര്‍ പറഞ്ഞു. കാര്‍ഷെഡിനു മുകളിലേക്ക്‌ വീണ യുവതിയുടെ ആന്തരികാവയവങ്ങള്‍ക്കുണ്ടായ ആഘാതമാണ്‌ മരണകാരണം.

സ്വകാര്യ സ്‌ഥാപനം നടത്തുന്ന സുജിത്‌ സുരേന്ദ്രന്‍ അപകടം നടക്കുമ്പോള്‍ പാലാരിവട്ടത്തെ ഓഫീസിലായിരുന്നു. ഇന്‍ഫോപാര്‍ക്ക്‌ പോലീസ്‌ എത്തിയാണ്‌ യുവതിയെ ആശുപത്രിയിലെത്തിച്ചത്‌. അപ്പോഴേക്കും മരിച്ചിരുന്നു.  പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മേഘയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിച്ച്‌ സംസ്‌കരിക്കും. ആറു മാസം മുമ്പാണ്‌ സുജിത്തും കുടുംബവും ഇവിടെ താമസിക്കാന്‍ എത്തിയത്‌.

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments