Alert: You are not allowed to copy content or view source
ആസമിൽ പ്രളയം; കോവിഡ് പ്രതിരോധം പ്രതിസന്ധിയിൽ | 24newslive.com

ആസമിൽ പ്രളയം; കോവിഡ് പ്രതിരോധം പ്രതിസന്ധിയിൽ

img

ഗോഹട്ടി: കൊവിഡ് 19 പ്രതിരോധത്തെ പ്രതിസന്ധിയിലാക്കി ആസാമിൽ പ്രളയം. ബ്രഹ്മപുത്ര നദിയിലുണ്ടായ വെള്ളപ്പൊക്കം ധേമാജി, ശിവസാഗർ, ജോർഹട്ട്, ദിബ്രുഗഡ് ജില്ലകളിൽ വൻ നാശമുണ്ടാക്കി. ഇതുവരെ  30,000ലേറെ പേരെയാണ് പ്രളയം ബാധിച്ചത്. 3600 ഹെക്റ്റർ ഭൂമിയിലെ കൃഷി നശിക്കുകയും 11,500ൽ അധികം വളർത്തു മൃഗങ്ങളെയും പ്രളയം ബാധിക്കുകയും ചെയ്തു. അതേസമയം അസമിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണെന്നും ബ്രഹ്മപുത്ര അപകടരേഖയ്ക്കു മുകളിലാണെന്നും അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനെജ്‌മെൻറ് അഥോറിറ്റി അറിയിച്ചു. 

കഴിഞ്ഞ മാസം അവസാനം ബ്രഹ്മപുത്രയിലുണ്ടായ വെള്ളപ്പൊക്കം ഏഴു ജില്ലകളിലെ മൂന്നു ലക്ഷത്തോളം പേരെയും വളർത്തുമൃഗങ്ങളെയും ഫാമുകളെയും ബാധിച്ചിരുന്നു.

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments