Alert: You are not allowed to copy content or view source
ഗാൽവൻ താഴ്വരയിൽ തങ്ങൾക്കാണ് പരമാധികാരമെന്ന് ചൈന | 24newslive.com

ഗാൽവൻ താഴ്വരയിൽ തങ്ങൾക്കാണ് പരമാധികാരമെന്ന് ചൈന

img

ന്യൂഡൽഹി: ഇരുരാജ്യങ്ങളും കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ധാരണയായതിനെ തുടർന്ന് വീണ്ടും ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈന. ഗാൽവൻ താഴ്വരയിൽ തങ്ങൾക്കാണ് പരമാധികാരമെന്നും അതിർത്തി ലംഘിച്ച ഇന്ത്യയാണ് സംഘർഷമുണ്ടാക്കിയതെന്നും ചൈന ആരോപിച്ചു. ഇതോടെ, ചൈന സേനാപിന്മാറ്റം ആത്മാർഥമായി നടത്തുമോ എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. 
അതേസമയം, ചൈന പിന്മാറിയ ശേഷമേ സേനയെ പിൻവലിക്കൂ എന്ന് ഇന്ത്യയും വ്യക്തമാക്കി. ചൈനീസ് സേനയിലെ സീനിയർ കേണലും പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവുമായ വൂ ക്വിയാൻ കഴിഞ്ഞ ദിവസം ബെയ്ജിംഗിൽ നടത്തിയ പ്രസ്താവനയിലാണ് ഇന്ത്യയെ വെല്ലുവിളിച്ചത്. 


 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments