Alert: You are not allowed to copy content or view source
കോൺഗ്രസിന് ​വോട്ട്​ചെയ്യുന്നത്​ മയക്കുമരുന്ന്​ സംഘങ്ങൾക്ക്​ വോട്ട് ചെയ്യുന്നതിന് സമം:അരവിന്ദ്​ കെജ് രിവാൾ. | 24newslive.com

കോൺഗ്രസിന് ​വോട്ട്​ചെയ്യുന്നത്​ മയക്കുമരുന്ന്​ സംഘങ്ങൾക്ക്​ വോട്ട് ചെയ്യുന്നതിന് സമം:അരവിന്ദ്​ കെജ് രിവാൾ.

img

ഛണ്ഡിഗഡ്​: കോൺഗ്രസിന് ​വോട്ട്​ചെയ്യുന്നത്​ മയക്കുമരുന്ന്​ സംഘങ്ങൾക്ക്​ വോട്ട് ചെയ്യുന്നതിന് സമമാണെന്ന് ​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ് രിവാൾ.

അടുത്ത വര്‍ഷത്തെ  തെരഞ്ഞെടുപ്പിനായി ​ കോൺഗ്രസും അകാലിദളും രഹസ്യ സഖ്യമുണ്ടാക്കിയിരിക്കുന്നു.ഇരുപാർട്ടികൾളും യോജിച്ച് പ്രവര്‍ത്തിക്കാന്‍  കോൺഗ്രസ്​ നേതാവ്​ അമരീന്ദർ സിങ്ങും റവന്യു മന്ത്രി ബിക്രം മാജിതിയയും തീരുമാനിച്ചിട്ടുണ്ട്​.  

പഞ്ചാബ്​ മുഖ്യമന്ത്രി പ്രകാശ്സിങ്​ബാദലും അമരീന്ദർ സിങ്ങും സംസ്ഥാനത്തെ കൊള്ളയടിക്കുകയാണ്. സംസ്ഥാനത്ത്​ മറ്റൊരു പാര്‍ട്ടിയും ഇല്ലാത്തതിനാല്‍ ഇരു പാര്‍ട്ടിയില്‍  ഏതെങ്കിലുമൊന്ന് അവർ തെരഞ്ഞെടുക്കുന്നു. എന്നാൽ ഇപ്പോൾ പഞ്ചാബിനെ സംരക്ഷിക്കാൻ ജനങ്ങൾക്ക്​ നല്ലൊരു അവസരം ലഭിച്ചിരിക്കുന്നു കെജ്​രാവാൾ പറഞ്ഞു.

ആം ആദ്മി  പഞ്ചാബിൽ അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക്​ ജോലി, സർക്കാർ കോളജ്​, ആധുനിക ആശുപത്രി, സ്റ്റേഡിയം, പഞ്ചസാര മിൽ തുടങ്ങിയവ കൊണ്ടുവന്ന്​ കലാനോറിനെ പഞ്ചാബിലെ പ്രധാന സ്ഥലമാക്കും  അദ്ദേഹം പറഞ്ഞു

 പഞ്ചാബിലെ കലനോർ, കഹ്​നുവാന്‍ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ്​ റാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments


LIKE US