Alert: You are not allowed to copy content or view source
പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ | 24newslive.com

പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

img

പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തും. 
എടപ്പാളിൽ 5 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. 
പൊന്നാനിയിൽ 1500 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊന്നാനി താലൂക്ക് കണ്ടെയ്ൻമെൻറ് സോണാക്കി പ്രഖ്യാപിക്കുമെന്നും മന്ത്രി കെ ടി ജലീൽ പറഞ്ഞു. ഇതിനായി സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടുമെന്നും അദ്ദേഹം അറിയിച്ചു. 

പ്രവാസികളും മറ്റുള്ള സംസ്ഥാനങ്ങളിലുള്ളവരും ഏറ്റവുമധികം എത്തുന്ന ജില്ലയാണ് മലപ്പുറം. അതുകൊണ്ട് തന്നെ ജാഗ്രത തുടർന്നേ മതിയാകൂ. നിലവിൽ സർക്കകോവിഡ് രോഗികളെ സർക്കാർ ആശുപത്രികളിലാണ് ചികിത്സിക്കുന്നത്. സ്വകാര്യ ആശുപത്രികളുടെ കൂടി സേവനം തേടേണ്ടതുണ്ട്.  ജലീൽ പറഞ്ഞു.

നിലവിൽ 218 പേരാണ് മലപ്പുറത്ത് ചികിത്സയിലുള്ളത്.  പൊന്നാനി മുനിസിപ്പാലിറ്റി, മാറഞ്ചേരി, വട്ടംക്കുളം, എടപ്പാൾ, ആലങ്കോട് പഞ്ചായത്തുകളാണ്  ഇപ്പോൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നത്. ഇതൊടൊപ്പം തവനൂർ, കാലടി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംക്കോട് എന്നിവ കൂടി ഉൾപ്പെടുത്തി പൊന്നാനി താലൂക്ക് ഒന്നടങ്കം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതായി മന്ത്രി പറഞ്ഞു.

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments