Alert: You are not allowed to copy content or view source
തനിക്ക് വിചാരണവേണ്ട, കേസ് കെട്ടിച്ചമച്ചത്;  ബിഷപ്പ് ഫ്രാങ്കോയുടെ ആവശ്യം കോടതി തള്ളി | 24newslive.com

തനിക്ക് വിചാരണവേണ്ട, കേസ് കെട്ടിച്ചമച്ചത്;  ബിഷപ്പ് ഫ്രാങ്കോയുടെ ആവശ്യം കോടതി തള്ളി

img

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ വിചാരണ നടപടികൾ നിർത്തണമെന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇതിനെ തുടർന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ വിടുതൽ ഹർജിയിൽ വിധി പറയുന്നത് കോടതി പിന്നത്തേക്ക് മാറ്റി.

നേരിട്ട് ഹാജരാകണമെന്നുള്ള കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ബിഷപ്പിന്റെ ആവശ്യവും കോടത് അംഗീകരിച്ചില്ല.

വിചാരണ നടപടികൾക്ക് ബിഷപ് ഫ്രാങ്കോ ജൂലൈ ഒന്നിന്   ഹാജരാകണമെന്നായിരുന്നു കോടതി ഉത്തരവിട്ടത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കൃത്രിമമായി കെട്ടിച്ചമച്ചതാണെന്നും വിചാരണയില്ലാതെ പ്രതിസ്ഥാനത്ത് നിന്ന് തന്നെ നീക്കം ചെയ്യണമെന്നുമാണ് ഫ്രാങ്കോ ആവശ്യപ്പെട്ടത്. 


 


 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments