Alert: You are not allowed to copy content or view source
ശങ്കര്‍ റെഡ്ഡിയുടെ നിയമനം:അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ് | 24newslive.com

ശങ്കര്‍ റെഡ്ഡിയുടെ നിയമനം:അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

img

തിരുവനന്തപുരം: എൻ.ശങ്കർ റെഡ്ഡിയെ ചട്ടവിരുദ്ധമായി  വിജിലൻസ് ഡയറക്ടറാക്കിയത് അന്വേഷിക്കണമെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി. പായിച്ചിറ നവാസ് എന്നയാൾ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി ഉത്തരവ്.പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി  ഫെബ്രുവരി 15–നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി ഉത്തരവ്.

യുഡിഎഫ് സർക്കാരാണ്  വിൻസൻ എം. പോൾ സ്‌ഥാനമൊഴിഞ്ഞപ്പോള്‍ ഡിജിപിയായിരുന്ന ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചത്. ഇത് ചട്ടവിരുദ്ധമാണെന്ന്  ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ വ്യക്തമാക്കിയിരുന്നു.തുടര്‍ന്ന്  ശങ്കർ റെഡ്ഡി ഉൾപ്പടെ നാല് എഡിജിപിമാരെ സര്‍ക്കാര്‍ ഡിജിപിമാരാക്കുകയും ചെയ്തു.ശങ്കർ റെഡ്ഡിക്കൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരെയും കോടതിയില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.

ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments