Alert: You are not allowed to copy content or view source
മാതാവിനെ ആക്രമിച്ച് പിതാവിനെ കുത്തിക്കൊന്ന് യുവാവ് വീടിന് തീയിട്ടു | 24newslive.com

മാതാവിനെ ആക്രമിച്ച് പിതാവിനെ കുത്തിക്കൊന്ന് യുവാവ് വീടിന് തീയിട്ടു

img

ന്യൂഡൽഹി:യുവാവ്​ പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ,  മാതാവിനെ ആക്രമിച്ച് വീടിന്​ തീയിട്ടു.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരടക്കം 13 പേർക്ക്​ പൊള്ളലേറ്റു.

മധു വിഹാറിലെ അജന്ത ഹൗസിങ്​ സൊസൈറ്റിയിലാണ്​​ സംഭവം. മുൻ മർച്ചൻറ്​ നേവി നാവികനായ രാഹുൽ മത റിട്ടയർഡ്​ ഉ​ദ്യോഗസ്ഥനായ പിതാവ്​ ആർ.പി മാതയെ  കുത്തി കൊലപ്പെടുത്തുകയായിരുന്നു.ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിച്ച മാതാവ് ​ രേണു മാതയെയും ഇയാൾ കുത്തി പരിക്കേൽപ്പിച്ചു.അയല്‍ക്കാരും ജീവനക്കാരും പിതാവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവരെ ഇയാള്‍ വിരട്ടിയോടിച്ചു.

പൊലീസ്​ എത്തിയതോടെ രാഹുൽ അടുക്കളയിൽ കയറി വാതിൽ അടച്ച് ഗാസ്​ സിലിണ്ടർ തുറന്ന്  വീടിന് തീയിടുകായായിരുന്നു.വാതിൽ തുറന്ന്​ ഇയാളെ കീഴ്​പ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് ​ പൊലീസുകാർക്ക് പരിക്കേറ്റത്.

ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments