Alert: You are not allowed to copy content or view source
അതുപോലെ ഒന്ന് സംഭവിക്കാന്‍ പാടില്ല;അവരെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു:മഞ്ജു വാര്യര്‍ | 24newslive.com

അതുപോലെ ഒന്ന് സംഭവിക്കാന്‍ പാടില്ല;അവരെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു:മഞ്ജു വാര്യര്‍

img

ഇനി സ്ത്രീപക്ഷ ചിത്രങ്ങള്‍ ചെയ്യില്ലെന്ന് നടി മഞ്ജു വാര്യര്‍. ഹൌ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം, അതെ തരം  തിരക്കഥകളുമായി പലരും സമീപിച്ചിരുന്നു.പക്ഷെ അതുപോലെ ഒന്ന്  ഇനി സംഭവിക്കരുത് എന്നാണ് തന്റെ ആഗ്രഹം.സ്ത്രീപക്ഷ ചിത്രങ്ങളുമായി വരുന്നവരെ ഇപ്പോള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് .മഞ്ജു പറയുന്നു.

തനിക്ക് കിട്ടുന്ന ചിത്രങ്ങളില്‍ 90 ശതമാനവും സ്ത്രീ പക്ഷ ചിത്രങ്ങളാണ്. അവയുടെ കഥ കേട്ട് തനിക്ക് തന്നെ  ബോറടിയ്ക്കാന്‍ തുടങ്ങി. കേള്‍ക്കുന്നയാളുടെ അവസ്ഥ ഇതാണെങ്കില്‍ തിയേറ്ററില്‍ പോയി സിനിമ കാണുന്നവരുടെ അവസ്ഥ എന്തായിരിക്കും.

ആറാം തമ്പുരാന്‍ പോലുള്ള ചിത്രങ്ങള്‍ ഇനിയും ചെയ്യണമെന്ന് പലരും പറയുന്നുണ്ട് .പക്ഷെ അത് പോലുള്ള സിനിമകള്‍ ഇപ്പോള്‍ ഇല്ലല്ലോ. ലോഹിതദാസ്, രഞ്ജിത്ത്, രഞ്ജി പണിക്കര്‍ തുടങ്ങിയവരൊക്കെ എഴുതിയ കഥകളായിരുന്നു അന്നത്തേത്. ഇപ്പോഴത്തെ സിനിമകളുടെ സ്വഭാവമാണോ ആളുകളുടെ അഭിരുചിയാണോ മാറിയത് എന്നെനിക്കറിയില്ല.മഞ്ജു പറഞ്ഞു.

കഥ കേട്ടാല്‍ തിയേറ്ററില്‍ പോയിരുന്നു കാണാന്‍ തോന്നുന്ന സിനിമകള്‍ മാത്രമേ ഞാന്‍ ചെയ്യൂ. മനസ്സിന് പൂര്‍ണമായും തൃപ്തിയില്ലെങ്കില്‍ തനിക്ക് സിനിമ ചെയ്യാന്‍ തോന്നാറില്ല. കഴിഞ്ഞ വര്‍ഷം രണ്ട് സിനിമകള്‍ മാത്രമാണ് ചെയ്തത്. ഈ വര്‍ഷം സൈറ ബാനു.മഞ്ജു പറഞ്ഞു.

ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക



 

 

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments