Alert: You are not allowed to copy content or view source
കാനഡയില്‍ സമപ്രായക്കാരായ മലയാളി യുവതികള്‍ ഒരേ ദിവസം മരിച്ചു | 24newslive.com

കാനഡയില്‍ സമപ്രായക്കാരായ മലയാളി യുവതികള്‍ ഒരേ ദിവസം മരിച്ചു

img

ടൊറന്റോ: ഒരേദിനം തന്നെ രണ്ട് മലയാളി യുവതികള്‍ കാനഡയില്‍ മരണപ്പെട്ടത് രാജ്യത്തെ മലയാളി സമൂഹത്തിന് തീരാവേദനയായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ്  വ്യത്യസ്ത സംഭവങ്ങളില്‍ ഒണ്ടാരിയോയിലെ ലണ്ടന്‍ നിവാസിയായ അര്‍ച്ചന സിറിയക്, ടൊറന്റോ നിവാസിയായ അമൃത മിലന്‍ ബാബു എന്നിവര്‍ മരിച്ചത്. 
മുപ്പത്തിനാലുവയസുള്ള അര്‍ച്ചന ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവ് ജോലിക്ക് പോയിരുന്നതിനാല്‍ വീടിനുള്ളില്‍ കുഴഞ്ഞുവീണ നിലയില്‍ അര്‍ച്ചനയെ മക്കളാണ് ആദ്യം കണ്ടെത്തിയത്. മെഡിക്കല്‍ സംഘം എത്തിയെങ്കിലും അര്‍ച്ചനയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഏന്‍ജലിന്‍, ആബേല്‍ എന്നിവരാണ് മക്കള്‍. 
രണ്ട് വര്‍ഷം മുമ്പ് കാനഡയിലേക്ക് കുടിയേറിയ ഇവര്‍ വയനാട് മാനന്തവാടിയിലെ പനമരം  കുഴിക്കണ്ടത്തില്‍ മാനുവല്‍- ത്രേസ്യകുട്ടി ദമ്പതികളുടെ മകളാണ്. കൂത്താട്ടുകുളത്തിന്   സമീപം ഇലഞ്ഞിയിലാണ് ഭര്‍ത്താവ് സിറിയക്കിന്റെ കുടുംബം. ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടക്കും. അതേസമയം സംസ്‌കാര ചടങ്ങുകള്‍ തീരുമാനിച്ചിട്ടില്ല. കലാകാരി കൂടിയായ അര്‍ച്ചന ടിക്ടോക്കില്‍ ചെയ്ത വീഡിയോയ്ക്ക് ഇന്നും കാഴ്ചക്കാര്‍ ഏറെയാണ്. മരിക്കുന്നതിന്റെ തലേദിവസമായ വ്യാഴാഴ്ച രാത്രിയും പുതിയ ടിക്ക്‌ടോക്ക് വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.

ടൊറന്റോ ഈസ്റ്റ് ജനറല്‍ ആശുപതിയിലായിരുന്നു  കോട്ടയം മണര്‍കാട് സ്വദേശിയായ അമൃത മിലന്‍ബാബു മരിച്ചത്. മുപ്പത്തിനാലു വയസുള്ള അമൃതയുടെ മരണകാരണത്തെപ്പറ്റിയുള്ള കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ജോലിസ്ഥലത്ത് കുഴഞ്ഞുവീണ അമൃതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 


https://www.gofundme.com/f/ve7yd6-funeral-and-family-support?utm_source=customer&utm_medium=copy_link&utm_campaign=p_cf+share-flow-1

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments