Alert: You are not allowed to copy content or view source
പരിശുദ്ധ അമ്മ അർജന്റീനയിൽ പ്രത്യക്ഷപ്പെട്ടു | 24newslive.com

പരിശുദ്ധ അമ്മ അർജന്റീനയിൽ പ്രത്യക്ഷപ്പെട്ടു

img

പരിശുദ്ധ അമ്മ അർജന്റീനയിൽ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. പ്രശസ്ത മാധ്യമമായ മെയിൽ ഓൺലൈൻ ആണ് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രമടക്കം വാർത്ത പുറത്തുവിട്ടത്. കൊറോണ വൈറസിൽ നിന്ന് തങ്ങളെ രക്ഷിക്കുമെന്ന് വ്യക്തമാക്കാനാണ് അമ്മ അർജന്റീനിയൻ ആകാശത്ത് പ്രത്യക്ഷപ്പെട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. മാർച്ച് 19 വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സാൻ കരോൾസ് നഗരത്തിൽ പരിശുദ്ധ അമ്മയുടെ അത്ഭുത രൂപം ആകാശത്ത് ദൃശ്യമായത്. 
ആദ്യം കാണപ്പെട്ടത് ഒരു മഴവില്ലായിരുന്നു. പിന്നീട് സൂര്യന് ചുറ്റുമായി പരിശുദ്ധ കന്യാമറിയത്തിന്റെ രൂപത്തിന്റെ ആകൃതിയിൽ ചില കണികകൾ രൂപപ്പെടാൻ തുടങ്ങി. പരിശുദ്ധ അമ്മയുടെ ചിത്രം ക്യാമറയിൽ പകർത്തിയ കുട്ടി പറയുന്നു. കൊറിന്റിസ് പ്രൊവിശ്യയുടെ മധ്യസ്ഥയായ പരിശുദ്ധ കന്യകയാണ് ആകാശത്ത് പ്രത്യക്ഷപ്പെട്ടതെന്നാണ് ചില വിശ്വാസികൾ പറയുന്നു. അതേസമയം സാൻകരോൾസിൽ നിന്ന് മാത്രമല്ല തൊട്ടടുത്ത നഗരമായ കൻഡേലാരിയയിലും നിന്നും പരിശുദ്ധ അമ്മയുടെ രൂപം ദൃശ്യമായിരുന്നുവെന്ന് ചിലർ പറഞ്ഞു. അർജന്റീയയിലെ ഏറ്റവും പുരാതന ജെസ്യൂട്ട് നഗരങ്ങളിലൊന്നാണ് സാൻ കരോൾസ്

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments