Alert: You are not allowed to copy content or view source
ജാതകദോഷം ഗായത്രിയെ സി.ജിസ്‌മേരിയാക്കി | 24newslive.com

ജാതകദോഷം ഗായത്രിയെ സി.ജിസ്‌മേരിയാക്കി

img

ജാതകദോഷം നിമിത്തം എല്ലാവരും ഉപേക്ഷിച്ച പെൺകുട്ടി രക്ഷകനെ തിരിച്ചറിഞ്ഞ് സന്ന്യാസിനിയായി. അക്രൈസ്തവ സമുദായത്തിൽ ജീവിച്ച ഗായത്രിയാണ് ക്രിസ്തുവാണ് ഏകരക്ഷകൻ എന്ന് പ്രഘോഷിച്ച് സി.ജിസ്‌മേരിയായി മാറിയത്. അഗതികളുടെ സന്ന്യാസസമൂഹത്തിലാണ് സി.ജിസ്‌മേരി ഇപ്പോൾ സേവനം ചെയ്യുന്നത്. 
ജാതകദോഷം മൂലം താൻ ജീവിക്കുന്ന വീട് ദാരിദ്ര്യത്തിൽ കൂപ്പുകുത്തുമെന്ന് കുറ്റപ്പെടുത്തി ഗായത്രിയെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. 
'എനിക്ക് ജാതകദോഷമുണ്ട്. ഞാൻ ഏതുഭവനത്തിലായിരിക്കുന്നുവോ അവിടെ ദാരിദ്ര്യം കൊണ്ട് മുടിയും എന്ന ഒറ്റ കാരണത്താൽ എന്റെ ജനനത്തോടെ അപ്പനെയും അമ്മയേയും എന്നെയും വീട്ടിൽ നിന്ന് പുറത്താക്കി. പ്രസവിച്ചു കഴിഞ്ഞ എന്റെ അമ്മയെ വീട്ടിലേക്ക് കയറ്റാൻ പോലും അവർ സമ്മതിച്ചില്ല.' ഗായത്രി പറയുന്നു.
'അപ്പന്റെ കൈയ്യിൽ ഒരു അഞ്ചുരൂപ പോലുമുണ്ടായിരുന്നില്ല. അതിനാൽ തന്നെ അന്നു രാത്രി ഞങ്ങൾ എറണാകുളം റെയിൽവേ സ്റ്റേഷനിലാണ് കഴിഞ്ഞത്. ചിലരുടെ സന്മസ് കൊണ്ട് ഞങ്ങൾക്കൊരിടത്ത് അഭയം ലഭിച്ചു. എന്റെ മനസിൽ ഞാൻ ശപിക്കപ്പെട്ടവളും ആർക്കും വേണ്ടാത്തവളുമാണെന്ന ചിന്താഗതി ശക്തമായി. അതെന്നെ വലിയ കോപത്തിലേക്ക് നയിച്ചു. ആരെയും എനിക്കിഷ്ടമില്ല. ആരോടും ഞാൻ മിണ്ടില്ല.ചിരിക്കാനറിയില്ല. കരയാനറിയില്ല. അവിടെയിരുന്ന് കഴിഞ്ഞാൽ പിന്നെ ഞാനും എന്റെ ലോകവും അതുപോലുള്ള ഒരു ജീവിതമായിരുന്നു. എന്നാൽ ഈശോ എന്നോട് പറയുന്ന ഒരു സ്വരം ഞാൻ കേട്ടു. എന്റെ ജീവിതത്തിൽ മറക്കാനാകാത്ത ഇപ്പോഴും എന്നെ സന്ന്യാസത്തിൽ പിടിച്ചുനിർത്തുന്ന ഒരു സ്വരം. അതിങ്ങനെയായിരുന്നു ഗായത്രി എനിക്ക് നിന്നെ വേണം. എനിക്ക് നിന്നോട് സ്‌നേഹമാണ്. ഇത്രയൊക്കെ ഞാൻ വേദനിപ്പിച്ചിട്ടും എന്നെ സ്‌നേഹിക്കുന്നു എന്ന് പറയുന്ന ഒരു ദൈവത്തെ ഞാൻ അവിടെ കണ്ടെത്തി. സന്ന്യാസത്തിലേക്ക് വരുന്നതിന് മുമ്പ് ഞാൻ ഫാർമസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. എറണാകുളം ഗവൺമെന്റ് ആശുപത്രിയുടെ അടുത്തുള്ള ന്യായവില മെഡിക്കൽ ഷോപ്പിലാണ് ഞാൻ ഇൻചാർജായി ജോലി നോക്കിയിരുന്നത്. ആ ജോലി രാജിവെച്ചിട്ടാണ് ഞാൻ സന്ന്യാസ ജീവിതം തെരഞ്ഞെടുത്തത്.' സിസ്റ്റർ ജിസ്‌മേരിയുടെ വാക്കുകളിൽ യേശുവിനോടുള്ള സ്‌നേഹം ജ്വലിക്കുന്നത് കാണാം.'

 യേശുവിനോടുള്ള സംഭാഷണമാണ് തന്റെ പ്രാർത്ഥനയെന്ന്  പറയുന്ന സിസ്റ്റർ ബിഷപ്പ് ആലപ്പാട്ട് മെഡിക്കൽ ഹോസ്പിറ്റലിൽ അവസാനവർഷ നഴ്‌സിങ് വിദ്യാർഥിനിയാണ്. 
 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments