Alert: You are not allowed to copy content or view source
ഞങ്ങൾക്ക് കുഞ്ഞുങ്ങളില്ലായിരുന്നു; പ്രാർത്ഥന മാത്രമായിരുന്നു ആശ്രയം, ക്രിസ്തു എല്ലാവരുടെയും രക്ഷകൻ: നടൻ പ്രേം കുമാർ | 24newslive.com

ഞങ്ങൾക്ക് കുഞ്ഞുങ്ങളില്ലായിരുന്നു; പ്രാർത്ഥന മാത്രമായിരുന്നു ആശ്രയം, ക്രിസ്തു എല്ലാവരുടെയും രക്ഷകൻ: നടൻ പ്രേം കുമാർ

img

ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ് നടൻ പ്രേം കുമാർ. ഒരഭിമുഖത്തിലാണ് പ്രേം കുമാർ ക്രിസ്തു എല്ലാവരുടെയും രക്ഷകനാണെന്ന സത്യം പ്രഘോഷിച്ചത്. 
അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ
വിവാഹം കഴിഞ്ഞ് കുറേക്കാലത്തേക്ക് ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല. വൈദ്യശാസ്ത്രം പോലും ഞങ്ങളെ കയ്യൊഴിഞ്ഞു. പ്രാർത്ഥിക്കുക എന്ന് മാത്രമാണ് ഡോക്ടർമാർ ഞങ്ങളോട് പറഞ്ഞത്. ആ സമയത്താണ് ദൈവത്തെപ്പറ്റി കൂടുതൽ ചിന്തിക്കാൻ തുടങ്ങിയത്. ബൈബിൾ വായിക്കാനാരംഭിച്ചപ്പോഴാണ് യേശുക്രിസ്തുവെന്ന യഥാർഥ സത്യത്തെ തിരിച്ചറിയുന്നത്. 
കൂരിരുട്ടിലായിരുന്ന മനുഷ്യരുടെ  മേൽ ഒരു അത്ഭുത പ്രകാശമുണ്ടായി എന്നാണ് ക്രിസ്തുവിനെപ്പറ്റി പറയുന്നത്. ദൈവം മനുഷ്യനായി ഭൂമിയിൽ വന്നു. അവൻ മനുഷ്യരുടെ ഇടയിൽ ജീവിച്ചു എന്നതാണ് ലോകചരിത്രത്തിലെ ഏറ്റവും വലിയ സംഭവം. മനുഷ്യനായി ഭൂമിയിൽ വന്ന ക്രിസ്തു മരിച്ചവരുടെ ഇടയിൽ നിന്ന് ഉയർത്തെഴുന്നേറ്റു എന്നത് ഏറ്റവും വലിയ സംഭവം. ഇന്നും ജീവിക്കുന്ന ദൈവമായി ക്രിസ്തു നമ്മുടെ കൂടെയുണ്ടെന്ന ആ വലിയ അറിവ് എന്നെ മാറ്റിമറിച്ചു. പക്ഷെ നമ്മൾ ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ ദൈവികമായ വലുപ്പം ഉൾക്കൊണ്ടിട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. ഒരു ക്രിസ്ത്യാനി എന്നാൽ ഏറ്റവും വലിയ സന്തോഷം നിറഞ്ഞ ജീവിതം നയിക്കുന്നവനാണ്. ഒട്ടും നിരാശപ്പെട്ട് ജീവിക്കേണ്ട ഒന്നല്ല. അത്രയുമൊരു മഹാസത്യമാണ് ക്രിസ്തു. 
ക്രിസ്തു മാത്രമാണ് പാപികളെ രക്ഷിക്കാൻ ഭൂമിയിൽ വന്നത്. എല്ലാവരും പാപികളാണെന്നും നീതിമാനായി ഒരാൾ പോലും ഇല്ലെന്നുമാണ് ബൈബിളിൽ പറയുന്നത്. അപ്പോൾ ക്രിസ്തു എല്ലാ മനുഷ്യരുടെയും രക്ഷകനാണ്. ക്രിസ്തു ഒരു മതവും സ്ഥാപിച്ചിട്ടില്ല. സ്‌നേഹമാണ് ക്രിസ്തുവിന്റെ മതം. പ്രേംകുമാർ പറയുന്നു. 
 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments