Alert: You are not allowed to copy content or view source
ലുത്തീനിയയിൽ പുതിയ യാചനകൾ കൂട്ടിച്ചേർത്ത് ഫ്രാൻസിസ് പാപ്പ | 24newslive.com

ലുത്തീനിയയിൽ പുതിയ യാചനകൾ കൂട്ടിച്ചേർത്ത് ഫ്രാൻസിസ് പാപ്പ

img

വത്തിക്കാൻ സിറ്റി: ലുത്തിനീയയിലെ അപേക്ഷകളുടെ മലയാളവിവർത്തനത്തിൽ തിരുത്തലുമായി കെസിബിസി. ലുത്തീനിയയിൽ 'കാരുണ്യത്തിൻറെ മാതാവേ' (Mater misericordiae), 'പ്രത്യാശയുടെ മാതാവേ' (Mater spei), 'കുടിയേറ്റക്കാരുടെ ആശ്വാസമേ' (Solacium migrantium) എന്നീ മൂന്ന് അപേക്ഷകൾ  ഉൾപ്പെടുത്തുവാൻ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തിരുന്നു. പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയ തിരുനാൾ ദിനമായിരുന്ന ജൂൺ 20 ശനിയാഴ്ചയാണ് പാപ്പ പുതിയ അപേക്ഷകൾ ലുത്തീനിയയിൽ ഉൾപ്പെടുത്തിയത്. വത്തിക്കാൻ ന്യൂസ് മലയാള വിഭാഗമാണ് വിവർത്തനം നടത്തിയത്. 
ഇതിൽ മൂന്നാമത്തെ യാചനയായ കുടിയേറ്റക്കാരുടെ ആശ്വാസമേ എന്ന യാചന 'അഭയാർത്ഥികളുടെ ആശ്വാസമേ' എന്നാക്കി മാറ്റുവാൻ കേരള മെത്രാൻ സമിതിയുടെ കാര്യാലയമായ പിഒസിയിൽ നിന്നുള്ള നിർദേശം.

പുതുതായി കൂട്ടിചേർത്ത മൂന്നുയാചനകളും യഥാക്രമം തിരുസഭയുടെ മാതാവേ' 'ദൈവവരപ്രസാദത്തിൻറെ മാതാവേ' പാപികളുടെ സങ്കേതമേ  എന്ന യാചനകൾക്കു ശേഷമാണ് ചേർക്കുന്നത്. ആരാധനയ്ക്കായുള്ള വത്തിക്കാൻ തിരുസംഘം മെത്രാന്മാരുടെ സംഘങ്ങളുടെ തലവന്മാർക്കു ഏഴുതിയ കത്തിൽ നിർദ്ദേശമനുസരിച്ചാണിത്. 
 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments