Alert: You are not allowed to copy content or view source
മെക്‌സിക്കോയിൽ ഒരമ്മ പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങൾക്ക് കോവിഡ്, മാതാപിതാക്കൾക്ക് ലക്ഷണമില്ല | 24newslive.com

മെക്‌സിക്കോയിൽ ഒരമ്മ പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങൾക്ക് കോവിഡ്, മാതാപിതാക്കൾക്ക് ലക്ഷണമില്ല

img

മെക്‌സികോ സിറ്റി:  മെക്‌സിക്കോയിൽ ഒരമ്മ പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങൾക്കും കോവിഡ്. മാസം തികയുന്നതിനു മുമ്പേ ജനിച്ച മൂന്ന് കുട്ടികൾക്കാണ് രോഗം. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് ജനിച്ചത്. ഇതിൽ ആൺകുട്ടിക്ക് ശ്വസന സഹായം നൽകി.

മെക്‌സിക്കോയിലെ സാൻ ലൂയിസ് പട്ടോസി സ്റ്റേറ്റിലെ ആശുപത്രിയിലാണ് കുഞ്ഞുങ്ങൾ പിറന്നത്. അമ്മയുടെ പ്ലാസന്റയിലൂടെയാകാം കുട്ടികൾക്ക് കോവിഡ് ബാധിച്ചതെന്ന് ഡോക്ടർമാർ പറയുന്നു. 
കോവിഡ് ബാധയോടെ കുട്ടികൾ പിറന്നത് ആദ്യമാണെന്നും സ്റ്റേറ്റ് ഹെൽത്ത് സേഫ്റ്റി കമ്മിറ്റി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മാതാപിതാക്കൾക്ക് രോഗലക്ഷണങ്ങൾ ഇല്ലെന്നുംഅവരെ പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments