Alert: You are not allowed to copy content or view source
വൈദികൻ സ്വയം കൈകെട്ടി കിണറ്റിൽ ചാടുമോ? സി.സി.ടി.വി ഓഫാക്കിയതെന്തിന്: വൈദികന്റെ മരണത്തിൽ സർവ്വത്ര ദുരൂഹത | 24newslive.com

വൈദികൻ സ്വയം കൈകെട്ടി കിണറ്റിൽ ചാടുമോ? സി.സി.ടി.വി ഓഫാക്കിയതെന്തിന്: വൈദികന്റെ മരണത്തിൽ സർവ്വത്ര ദുരൂഹത

img

കോട്ടയം: പള്ളിമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈദികന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. അയർക്കുന്നം പുന്നത്തുറ സെന്റ് തോമസ് പള്ളിയിലെ വൈദികൻ ഫാ.ജോർജ് എട്ടുപറയിലിലിനെയാണ് കഴിഞ്ഞ ദിവസം പള്ളിമുറ്റത്തോട് ചേർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

വൈദികന്റെ മൃതദേഹം കൈകൾ കൂട്ടിയ നിലയിലാണ് കിണറ്റിൽ നിന്നെടുത്തത്. മാത്രമല്ല ഈ കെട്ടിൽ കല്ലുമുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. കൈകൾ പൂർണ്ണമായും കൂട്ടിക്കെട്ടിയ ഒരാൾ ഗ്രിൽ ഇട്ട് പൂർണ്ണമായും അടച്ചിട്ടുള്ള കിണറിന്റെ ചെറിയ ദ്വാരത്തിലൂടെ എങ്ങനെ ചാടും എന്ന സംശയമാണ് ഇടവകക്കാരിൽ പലരും ഇപ്പോഴും ഉന്നയിക്കുന്നത്. 

മാത്രമല്ല വൈദികനെ കാണാതായ ഞായറാഴ്ച രാവിലെ മുതൽ പള്ളിയിലെ സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ല. ജീവനൊടുക്കാൻ തീരുമാനിച്ചയാൾ സിസിടിവി ക്യാമറകൾ ഓഫ് ചെയ്യുമോ എന്നതും ആളുകൾ ചോദിക്കുന്നു. എന്നാൽ വൈദികന്റേത് ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്റെ നിഗമനം. വൈദികൻ തന്നെയാണ് കയ്യിൽ കെട്ടിയതെന്നും അതിനാൽ തന്നെ കയ്യിലെ കെട്ടിന് ബലമില്ലായിരുന്നുവെന്നും മരണവെപ്രാളത്തിൽ ഒരു കൈയിലെ കെട്ട് അദ്ദേഹം തന്നെ അഴിച്ചു കളഞ്ഞതായും പൊലീസ് വ്യക്തമാക്കുന്നു. മറ്റൊരാൾ കെട്ടിയതാണെങ്കിൽ കെട്ട് ശക്തമാകുമായിരുന്നുവെന്നും പോലീസ് വിശദീകരിക്കുന്നു.

പള്ളിയിലെ സിസിടിവി ക്യാമറകൾ  ഓഫ് ചെയ്യുന്നത് ഫാ.ജോർജ് തന്നെയയാണെന്ന് ആ ക്യാമറയിലെ ദൃശ്യങ്ങളിലുണ്ടെന്ന് പൊലീസും സഭയും വിശദീകരിക്കുന്നു. ഫാ. എട്ടുപറയിലിനെ കാണാതായ ദിവസം രാവിലെ ഇദ്ദേഹത്തിന്റെ ഫോണിലേയ്ക്കു വന്ന കോളുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിലെ ദുരൂഹത നീക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്. വൈദികന്റെ മൃതദേഹം രാവിലെ പത്തു മണിയോടെ മങ്കൊമ്പ് തെക്കേക്കര സെന്റ് ജോൺസ് പള്ളിയിൽ സംസ്‌കരിച്ചു.


 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments