Alert: You are not allowed to copy content or view source
ഒരു ചേടിത്തി എന്നെ കയറിപ്പിടിച്ചു, അതാണ് ഈ തെറ്റുകൾക്കെല്ലാം കാരണം; പൊട്ടൻപ്ലാവ് വികാരിയുടെ കുറ്റസമ്മതം | 24newslive.com

ഒരു ചേടിത്തി എന്നെ കയറിപ്പിടിച്ചു, അതാണ് ഈ തെറ്റുകൾക്കെല്ലാം കാരണം; പൊട്ടൻപ്ലാവ് വികാരിയുടെ കുറ്റസമ്മതം

img

ഒരു ചേടിത്തി എന്നെ കയറിപ്പിടിച്ചു, അതാണ് ഈ തെറ്റുകൾക്കെല്ലാം കാരണം; പൊട്ടൻപ്ലാവ് വികാരിയുടെ കുറ്റസമ്മതം


താൻ തെറ്റ് ചെയ്തുവെന്ന് സമ്മതിച്ച് പൊട്ടൻപ്ലാവ് ഇടവക വികാരിയുടെ കുറ്റസമ്മതം. വികാരിയുടെ ഇടവകയിൽ തന്നെയുള്ള അമ്പാട്ട് പോൾ എന്ന വ്യക്തിയുമായയി നടത്തിയ ഫോൺ സംഭാഷണത്തിലാണ് വികാരി താൻ സ്ത്രീകളെ ലൈംഗീകമായി ദുരുപയോഗിച്ചു എന്ന് വ്യക്തമാക്കുന്നത്. തനിക്ക് തെറ്റുപറ്റിയതായും പോളേട്ടനോട് താൻ നുണപറഞ്ഞതായും വികാരി ഓഡിയോയിൽ വ്യക്തമാക്കുന്നു.

ഓഡിയോയിലെ വിശദാംശങ്ങൾ

പോളേട്ടാ പോളേട്ടൻ എന്നെ അച്ചാ എന്നു വിളിക്കേണ്ട, ഞാൻ അതുപോലെ തെറ്റുകാരനാണ്. പോളേട്ടനോട് ഞാൻ നുണപറഞ്ഞെന്നുള്ളത് സത്യമാണ്. ഞാൻ അങ്ങനെ ചെയ്തിട്ടില്ലെന്നാണ് ആദ്യം പറഞ്ഞത്. ഞാനൊരു ബലപ്രയോഗവും നടത്തിയിട്ടില്ല പോളേട്ടാ. ഇനി പുള്ളിക്കാരിയുടെ മനസാക്ഷി അങ്ങനെയാണ് പറയുന്നതെങ്കിൽ എനിക്കത് തിരുത്താൻ പറ്റില്ലല്ലോ. ഞാനെന്റെ മനസാക്ഷി അനുസരിച്ചാ പറഞ്ഞത്. മനസാക്ഷി അനുസരിച്ച് പറയാൻ പറ്റുമോ എന്നെനിക്കറിയില്ല പോളേട്ടാ. കാരണം മനസാക്ഷി ഒരിക്കലും നമ്മളോട് തെറ്റ് ചെയ്യാൻ പറയില്ലല്ലോ. അവൾ ഇവിടെ വന്നതാ. ഇങ്ങനെയൊരാഗ്രഹം പറഞ്ഞപ്പോൾ അച്ചാ അപ്പുറത്തെ മുറിയാ നല്ലതെന്ന് പറഞ്ഞു. ആ രണ്ടാമത്തെ ഗസ്റ്റ് റൂമില്ലെ..കിച്ചണിന്റെ അപ്പുറത്തെ. അവിടെ.. ഞാൻ ആദ്യം മുതൽ കാര്യങ്ങൾ പറയാം പോളേട്ടാ..വിശുദ്ധമായ വീടാ എന്റെ വീട്. ഞങ്ങൾ നന്നായി വളർന്ന ഒരു കുടുംബമാ എന്റേത്. പക്ഷെ എനിക്ക് പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് ജീവിതത്തിലെ ആദ്യത്തെ തെറ്റ്...തെറ്റെന്ന് പറയാൻ പറ്റില്ല. കൂട്ടുകാരനാണ് എന്നെ സ്വയംഭോഗം ചെയ്യാൻ പ്രേരിപ്പിച്ചത്. പിന്നെ അതെന്റെ ഒരു ദുശീലമായി മാറി. സെമിനാരി ജീവിതത്തിന് ശേഷം വീട് സന്ദർശനത്തിന് പോയപ്പോൾ ഒരു ചേടിത്തി എന്നെ കയറിപ്പിടിച്ചതാണ് ഇങ്ങനത്തെ ഒരു തെറ്റിലേക്ക് എന്നെ നയിച്ചത്.

അങ്ങനെ ഇവിടെ വന്ന് ഞാൻ ഈ തെറ്റും ചെയ്തു. പക്ഷെ പോളേട്ടൻ എന്റെ ജീവിതത്തിൽ വെളിച്ചമായി വന്നതിൽ പിന്നെ ഞാനൊരു സ്വയംഭോഗം പോലും ചെയ്തിട്ടില്ല. വെറുതെ അച്ചൻ എന്നോടിനിയും സമർഥമായി നുണപറയേണ്ട എന്നും പെരുന്നാള് കഴിഞ്ഞതിന്റെ മൂന്നാല് ദിവസം മുമ്പാണ് ഞാൻ ഈ സാധനം പിൻവലിക്കുന്നതെന്നും താൻ ഇന്നലത്തെ കേസുകാരണം അത് ഇതുവരെ തുറന്നുനോക്കിയിട്ടില്ലെന്നും അമ്പാട്ട് പോൾ പറയുന്നു. അവൾ സ്‌കൂളിൽ നിന്ന് സ്‌കോളർഷിപ്പിന്റെ എന്തോ പൂരിപ്പിക്കാൻ അച്ചന്റെ അടുത്ത് വന്നപ്പോൾ അച്ചൻ അവളെ ബലമായി പിടിച്ചുകൊണ്ടുപോയി എന്നാണ് അവൾ എന്നോട് പറഞ്ഞതെന്നും പോൾ വ്യക്തമാക്കുന്നു. താൻ ഇതിനെപ്പറ്റി കൊട്ടുകാപ്പള്ളി അച്ചനോട് പറഞ്ഞിരുന്നു. ഇതൊക്കെ നിങ്ങളുടെ വീക്നസാ. പക്ഷെ ഇതിന്റെ പിന്നിൽ വേദനയനുഭവിക്കുന്ന ഒരു സമൂഹമുണ്ട് നിങ്ങൾക്കറിയാവോ. പോൾ പറയുന്നു.

ഞാൻ ചെയ്ത തെറ്റിന്റെ കുറ്റബോധം കൊണ്ടാകും ഞാനും ഒരു ഗ്ലാസ് വെള്ളം കുടിച്ചിട്ടില്ല പോളേട്ടാ. എന്റെ ജീവിതത്തിൽ എനിക്കൊരുപാട് തെറ്റുപറ്റി.സ്‌കോളർഷിപ്പിന്റെ പൂരിപ്പിക്കാനൊന്നും അവൾ തന്റെയടുത്ത് വന്നതല്ല, അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. പോളേട്ടൻ എന്റെ ജീവിതത്തിൽ വെളിച്ചമായി വന്നതിൽ പിന്നെ എനിക്ക് തെറ്റുപറ്റിയിട്ടില്ലെന്നാ ഞാൻ പറഞ്ഞത്, അച്ചൻ പറയുന്നു.

എന്റെ കൂട്ടുകാർ ആ വിഷ്വൽ സേർച്ച് ചെയ്യുന്നുണ്ടെന്നും എന്നിട്ട് ഞാൻ പറയാമെന്നും അമ്പാട്ട് പോൾ പറയുന്നു. ഇതിന് മുമ്പ് പൊട്ടൻപ്ലാവിൽ വന്ന ശേഷം എന്നോട് എത്രപേരുടെ കാര്യത്തിൽ എത്ര നുണപറഞ്ഞു. ഞാനെന്തെങ്കിലും മിണ്ടിയോ, പറ്റിപ്പോയ തെറ്റ് തിരുത്തി നന്നായി പോട്ടെയെന്ന് കരുതി ഞാനാരോടും ഒന്നും പറഞ്ഞില്ല. ഇവളെ തൊടരുതെന്നും ഇവളെ ഉപദ്രവിക്കരുതെന്നും ഇവളിങ്ങനെയുള്ള ഒരു പെണ്ണാണെന്നും ഇവളുടേത് മാനസികമായി തകർന്നുപോയ ഒരു കുടുംബമാണെന്നും പറഞ്ഞ് ഞാൻ അവരെ ചേർത്തുനിർത്തി. ഞാനെന്റെ സ്വന്തം മകളെപ്പോലെ കൊണ്ടുനടന്ന ഒരു പെണ്ണാ അവള്. അറിയാവോ..അച്ചന്മാർ മുഖാന്തിരം കടിച്ചുചപ്പിയ മാങ്ങാണ്ടി പോലെ വലിച്ചെറിഞ്ഞ ഒന്നോ രണ്ടോ പെണ്ണുങ്ങളല്ല ഞാനും കൂട്ടുകാരും സംരക്ഷിക്കുന്നത് അച്ചനറിയാവോ... പോൾ ചോദിക്കുന്നു

വൈദികരെ യേശുവിന്റെ പ്രതിപുരുഷരായി കാണാനുള്ള വിവേകം നഷ്ടപ്പെട്ടുപോകുന്നതാണ് ഇന്ന് വൈദിക സമൂഹം ഇത്രമേൽ പഴികേൾക്കാൻ കാരണം. വൈദികർ തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ദൈവമക്കളുടെ ആത്മീയ പിതാക്കന്മാരാണ് എന്ന കാര്യം മറന്നുപോകരുത്. സഭയിൽ വിശുദ്ധരായ നിരവധി വൈദികരുണ്ട്. അവരുടെ സൽപ്പേര് കളങ്കപ്പെടാതിരിക്കാനെങ്കിലും സഭ ഇവർക്ക് മാതൃകാ ശിക്ഷ നൽകണം. മുൻപ് വൈദികർക്ക് നേരെ ലൈംഗീകാരോപണങ്ങൾ ഉയർന്നപ്പോൾ സഭ പള്ളിമുറികളിലും ദൈവാലയങ്ങളിലും നിരീക്ഷണ ക്യാമറകൾ വയ്ക്കുന്നതിനെപ്പറ്റി ആലോചിച്ചിരുന്നു. ആ തീരുമാനം നടപ്പിൽ വരിക മാത്രമല്ല ഇടവകയിലെ യുവജനസംഘടനാംഗങ്ങൾക്കും ഉത്തരവാദിത്തപ്പെട്ടവർക്കും ഏതുസമയവും അത് വീക്ഷിക്കാനുള്ള സംവിധാനങ്ങൾ ചെയ്യുകയും വേണം. സി.സി.ടി.വി ക്യാമറ പ്രവർത്തിച്ചാൽ കുറ്റവാളി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല. കാരണം അതിലെ ദൃശ്യങ്ങൾ തെളിവുകളാണ്. ഇനി വൈദികന് നേരെ ആരെങ്കിലും വെറും ആരോപണം മാത്രമാണ് ഉന്നയിക്കുന്നതെങ്കിൽ അതിനും സി.സി.ടി.വി തെളിവാകും. ഇനി ഒരു വൈദികന്റെ പേരിലും ഉയരുന്ന ആരോപണത്തിൽ സഭാമക്കളുടെ വിശ്വാസം നഷ്ടപ്പെടാൻ പാടില്ല.

  കൈക്കാരൻ മാർക്കും പാരിഷ് കൗൺസിൽ അംഗങ്ങൾക്കും  ഉത്തരവാദികളാണ് .വരുന്ന അച്ഛന്മാരെ നേർവഴിയിൽ പോകുന്നില്ലെങ്കിൽ രൂപത നേതൃത്വത്തെ അറിയിക്കുവാൻ വീഴ്ചവരുത്തിയാൽ കുറ്റക്കാരാണ്  ദൈവത്തിനു മുൻപിൽ  .ഓഡിയോ ക്ലിപ്പ് യിലെ ശബ്ദം അച്ഛൻറെ ആണോ എന്ന്  തെളിയിക്കേണ്ടിയിരിക്കുന്നു

Mathew

breaking news  https://www.24newslive.com/page/news/specials-today-8/10887.html

ലൂസി കളപ്പുര പള്ളിമേടയിൽ കണ്ട അവിഹിതം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്  https://www.24newslive.com/

അച്ഛന്മാരുടെയും കന്യാസ്ത്രി മാരുടെയും വീഴ്ചയിൽ ഞങ്ങൾ   സന്തോഷിക്കുന്ന ഇല്ല വിശ്വാസികളായ ഞങ്ങൾ അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ്.ദൈവത്തിനു മാത്രമേ അറിയൂ  തെറ്റുകൾ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നുള്ള കാര്യം ഞങ്ങൾ ആരെയും വിധിക്കുന്നില്ല .ദൈവത്തിൻറെ മുൻപിൽ  പശ്ചാത്തപിച്ചാൽ ദൈവം ക്ഷമിക്കും.ദാവീദ് രാജാവ് വരെയും  തെറ്റുകൾ ചെയ്തിട്ടുണ്ട്.നല്ല കള്ളൻ കുരിശിൽ കിടന്നുകൊണ്ട് കർത്താവിന് പ്രാർത്ഥിച്ചത് പോലെ  ദൈവത്തോട് പ്രാർത്ഥിക്കുക

 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments