Alert: You are not allowed to copy content or view source
സ്ത്രീലമ്പടന്മാരായ രണ്ട് വൈദികർ, മാപ്പുചോദിച്ച് തലശേരി രൂപത | 24newslive.com

സ്ത്രീലമ്പടന്മാരായ രണ്ട് വൈദികർ, മാപ്പുചോദിച്ച് തലശേരി രൂപത

img

സ്ത്രീകളുമായി അവിഹിത വേഴ്ച നടത്തിയെന്ന ഓഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ
വൈദികരുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചയിൽ മാപ്പ് ചോദിച്ച് തലശേരി അതിരൂപത. തലശേരി അതിരൂപതയിൽ പെട്ട പൊട്ടൻപ്ലാവ് ഇടവകയിലെ മുൻ വികാരി ഫാ.ജോസഫ് പൂത്തോട്ടാൽ, ഫാ.മാത്യൂ മുല്ലപ്പള്ളി എന്നിവരെ പൗരോഹിത്യ ശുശ്രൂഷയിൽ നിന്ന് വിലക്കിക്കൊണ്ട് പുറത്തിറക്കിയ വിശദീകരണകുറിപ്പിലാണ് അതിരൂപതയുടെ ഖേദപ്രകടനം.

സന്മാതൃക നൽകേണ്ട വൈദീകരുടെ ഭാഗത്തുനിന്നും വിശ്വാസികൾക്ക് ഇടർച്ചയുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ സംഭവിച്ചതിന് ദൈവജനത്തോട് അതിരൂപത മാപ്പുചോദിക്കുന്നു. സംഭവങ്ങളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ശബ്ദരേഖയിൽ നിന്ന് ആരോപണങ്ങൾ അറിഞ്ഞയുടൻ നിയമാനുസൃതമായ നടപടികൾ എടുത്ത അതിരൂപതയ്ക്കെതിരെ നിക്ഷിപ്ത തൽപര്യങ്ങളോടെ ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ അവഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ആവശ്യമായ നിയമനടപടി അതിരൂപത സ്വീകരിച്ചിട്ടുണ്ടെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.

ഇത്തരം പുരോഹിതരുടെ ദുഷ്പ്രവര്‍ത്തികള്‍ കണ്ടും കേട്ടും നമ്മുടെ വിശ്വാസം നഷ്ടപ്പെട്ടുപോകരുത്. കാരണം  അവസാന കാലഘട്ടത്തില്‍ ഇതെല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യും എന്ന് വ്യക്തമായി ബൈബിളില്‍ പറഞ്ഞിട്ടുണ്ട്. വിശുദ്ധ സ്ഥലത്ത് അശുദ്ധ ലക്ഷണം കണ്ടുതുടങ്ങി എന്ന വചനം തന്നെ അത് വ്യക്തമാക്കുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവ് അടുത്തിരിക്കുന്നു. അവസാന കാലഘട്ടം വരെ സഹിച്ചു നില്‍ക്കുന്നവര്‍ രക്ഷപ്രാപിക്കും. അതിനു വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുക .ഇനിയും കേട്ടുകേള്‍വിയില്ലാത്ത അനേകകാര്യങ്ങളെക്കുറിച്ച് കേള്‍ക്കേണ്ടിവരും.
 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments