Alert: You are not allowed to copy content or view source
ഞാൻ ലൈംഗീക അവിഹിതം നേരിൽ കണ്ടു. അയാൾ എന്നെ കൊല്ലാനോടിച്ചു: കാരയ്ക്കാമല വികാരിക്കെതിരെ വീണ്ടും സി.ലൂസി കളപ്പുര | 24newslive.com

ഞാൻ ലൈംഗീക അവിഹിതം നേരിൽ കണ്ടു. അയാൾ എന്നെ കൊല്ലാനോടിച്ചു: കാരയ്ക്കാമല വികാരിക്കെതിരെ വീണ്ടും സി.ലൂസി കളപ്പുര

img

കാരയ്ക്കാമല ഇടവക വികാരി ഫാ. സ്റ്റീഫൻ കോട്ടയ്ക്കലും സുപ്പീരിയർ ലിജി മരിയും തമ്മിൽ ലൈംഗീക ബന്ധത്തിലേർപ്പെടുന്നത് താൻ കണ്ടുവെന്നും അത് കണ്ട തന്നെ ഫാ. സ്റ്റീഫൻ കൊല്ലാൻ ഓടിച്ചുവെന്നും ഫേസ്ബുക്കിൽ കുറിപ്പെഴുതിയ സി.ലൂസി പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. ക്വിക്ക് ഷെയര്‍ കേരള യൂട്യൂബ് ചാനലിലാണ് ലൂസി വെളിപ്പെടുത്തൽ നടത്തിയത്. 

'ഞാൻ ആ സത്യം കണ്ടു. എന്നെ കണ്ണുകളെ എനിക്ക് മറയ്ക്കാനാകില്ല. സ്റ്റീഫൻ കോട്ടയ്ക്കലിനും ലിജി മരിയ എന്ന സുപ്പീരയറിനുമറിയാം അവർ ചെയ്തത് എന്താണെന്ന്. ഒരു ദിവസം മാത്രമേ ഞാനും കണ്ടുള്ളൂ. ഞങ്ങൾക്ക് മൂന്നുപേർക്കും മെയ് 28 ന് നടന്ന സംഭവമറിയാം. അതിനാൽ തന്നെ എനിക്കത് പറയേണ്ടി വന്നു. കാരണം  എന്നെ കൊല്ലാൻ ഓടിച്ചു. ഞാൻ ഭാഗ്യത്തിന് രക്ഷപ്പെട്ടതാണ്. 

പ്രതിസന്ധികൾ ഒരു കൊടുങ്കാറ്റുപോലും ആഞ്ഞടിക്കുമ്പോഴും എനിക്ക് ഇതുവരെ ഭയമോ തളർച്ചയോ അനുഭവപ്പെട്ടിട്ടില്ല. കാരണം ഒന്നുമാത്രം ഞാൻ പറയുന്നത് സത്യമാണ്. പ്രതിസന്ധികൾ തരുന്നവരുടെ നടുവിലാണ് ഞാൻ ജീവിക്കുന്നത്. കുറുവിലങ്ങാട് ഒറ്റപ്പെട്ടുപോയ സിസ്‌റ്റേഴ്‌സിന് നീതി ലഭിക്കാനുള്ള സമരത്തിൽ പങ്കെടുത്തിട്ട് ഞാൻ തിരികെ വന്നപ്പോൾ എന്നെ പുറത്താക്കിയത് കാരയ്ക്കാമലയിലെ വികാരി സ്റ്റീഫൻ കോട്ടയ്ക്കലാണ്. 2019 മെയ്യിലാണ് കോൺവെന്റിന്റെ സുപ്പീരിയറായി സി.ലിജി മരിയ ചാർജെടുക്കുന്നത്. എന്നെ എത്രയും വേഗം പുറത്താക്കണമെന്ന പ്രതിജ്ഞയോടെ വന്നതുപോലെയായിരുന്നു അവരുടെ പെരുമാറ്റങ്ങൾ. സ്റ്റീഫനും സുപ്പീരിയറും ഒറ്റക്കെട്ടായാണ് നിന്നത്. കാരണം എന്നെ എങ്ങനെയെങ്കിലും പുറത്താക്കാനാണ് അവരുടെ പരിശ്രമം. ഇതിനിടെയാണ് മെയ് 28 ന് അങ്ങോട്ട് പോകാൻ പ്രേരകമായ ചില സംഭവങ്ങൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. കോൺവെന്റിലും വരുന്നതും പോകുന്നതും രാത്രിയിൽ പോയ ദിവസങ്ങളുമൊക്കെ എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പള്ളിയിൽ നിന്ന് എത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനാൽ മെയ് 28 ന് എനിക്കതിലെ ഒന്നു പോകണമെന്ന് തോന്നി. അവിടെയെത്തിയപ്പോൾ ലൈംഗീകമായി അവിഹിതബന്ധത്തിലേർപ്പെട്ടിരിക്കുന്നത് ഞാൻ നേരിട്ട് കണ്ടു. 
എഫ്.സി.സിയുടെ ജീവിതചര്യ എന്ന നിയമാവലി അനുസരിച്ച് പുരോഹിതൻ ഒറ്റയ്ക്ക് താമസിക്കുന്ന മുറിയിലോ ബിഷപ്പുമാരുള്ള അരമനയിലോ കന്യാസ്ത്രി ഒറ്റയ്ക്ക് പോകാൻ പാടില്ല. ആ നിയമം ലംഘിച്ചാണ് ലോക്ഡൗൺ കാലത്ത് അവിടെ പോയത്. മഠത്തിൽ നിരവധി പേരുള്ളപ്പോൾ പോലും ഒരാൾ തന്നെ പോകുകയും പല പ്രാവശ്യം പോകുകയും ചെയ്തത്. സി.സി.ടി.വിയിൽ ആ ദൃശ്യങ്ങളൊന്നും കാണിക്കുന്നില്ല. ഒരു സിസ്റ്റർ ഒറ്റയ്ക്ക് അകത്ത് പോയി നിൽക്കുന്നതും ഇത്തരത്തിലുള്ള ബന്ധങ്ങളിൽ ഏർപ്പെടുന്നതും കത്തോലിക്കാസഭയുടെ പഠനത്തിനും സന്ന്യാസ ചൈതന്യത്തിനും തിരുകൽപ്പനകൾക്കും എതിരാണ്. അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്ന കൽപ്പന നിലനിൽക്കെയാണ് അധികാരികൾ അധികാരദുർവിനിയോഗം ചെയ്ത് പ്രവർത്തിച്ചത്. സംശയാസ്പദമായ സാഹചര്യം അവിടെ അനുഭവപ്പെട്ടപ്പോൾ അകത്തു കയറിയപ്പോൾ എന്നെ അവർ പ്രതികളാക്കിയത്. ആദ്യം കേറിയ സിസ്റ്ററിനെപ്പറ്റി അവർ നിശബ്ദത പാലിക്കുന്നു. ഇത്തരം തെറ്റുകളെ പുതപ്പിട്ട് മൂടിവെയ്ക്കുന്നു. സി.ലൂസി കളപ്പുര പറഞ്ഞു. 

അതേസമയം,  അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ലൂസി കളപ്പുര വിശ്വാസ സമൂഹത്തെ അപമാനിക്കുകയും രൂപതയെ താറടിച്ച് കാണിക്കുകയുമാണെന്നാണ് ഇടവക അംഗങ്ങള്‍ പറയുന്നത്. സിസ്റ്റര്‍ ലൂസി കളപ്പുര പള്ളി വികാരിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാന്വേഷണത്തിലൂടെ കളവെന്ന് തെളിഞ്ഞതായും കാരയ്ക്കാമലയിലെ വിശ്വാസികള്‍ വ്യക്തമാക്കുന്നു.  
മെയ് 28ന് കാരയ്ക്കാമല പള്ളി മുറിയില്‍ അതിക്രമിച്ച് കയറിയ ലൂസി കളപ്പുര പള്ളി വികാരിയേയും മദര്‍ സുപ്പീരിയറിനേയും പള്ളിക്കകത്ത് പൂട്ടിയിടാനാണ് ശ്രമിച്ചത്. സഭയെ താറടിച്ച് കാണിക്കാന്‍ ലൂസി കളപ്പുര ബാഹ്യശക്തികളുടെ പിന്തുണയോടെ ഇടപെടുന്നതായും പരാതിയുണ്ട്.  
അവിഹിത ആരോപണത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഇടവകാ പ്രതിനിധികള്‍ പരിശോധിച്ചെന്നും നുണ പ്രചാരണമാണ് ഇതേക്കുറിച്ച് ലൂസി കളപ്പുര നടത്തുന്നതെന്ന് ബോധ്യപ്പെട്ടെന്നും ഇവര്‍ പറയുന്നു.
 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments