Alert: You are not allowed to copy content or view source
കിണറ്റിൽ വീണുമരിച്ച സി.ദിവ്യ ലൈംഗീക ചൂഷണത്തിനിരയായിട്ടുണ്ടാകും,ഏറ്റവുമധികം കന്യാസ്ത്രീകൾ കിണറ്റിൽ വീണ് മരിക്കുന്നത് കേരളത്തിൽ. സി.ലൂസി | 24newslive.com

കിണറ്റിൽ വീണുമരിച്ച സി.ദിവ്യ ലൈംഗീക ചൂഷണത്തിനിരയായിട്ടുണ്ടാകും,ഏറ്റവുമധികം കന്യാസ്ത്രീകൾ കിണറ്റിൽ വീണ് മരിക്കുന്നത് കേരളത്തിൽ. സി.ലൂസി

img

കാരയ്ക്കാമല ഇടവക വികാരി ഫാ. സ്റ്റീഫൻ കോട്ടയ്ക്കലും സുപ്പീരിയർ ലിജി മരിയും തമ്മിൽ ലൈംഗീക ബന്ധത്തിലേർപ്പെടുന്നത് താൻ കണ്ടുവെന്നും അത് കണ്ട തന്നെ ഫാ. സ്റ്റീഫൻ കൊല്ലാൻ ഓടിച്ചുവെന്നും ഫേസ്ബുക്കിൽ കുറിപ്പെഴുതിയ സി.ലിജി മരിയ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. ക്വിക്ക് ഷെയർ കേരള എന്ന ഒരു യൂട്യൂബ് ചാനലിലാണ് ലൂസി വെളിപ്പെടുത്തൽ നടത്തിയത്.

കന്യാസ്ത്രീകളുടെ കിണറ്റിൽ വീണുള്ള മരണങ്ങൾ ഏറ്റവുമധികം കേരളത്തിലാണ്. മറ്റു മതവിഭാഗങ്ങളിലൊന്നും ഇത്തരം പ്രശ്നങ്ങൾ കാണുന്നില്ല. കാരണം അവരെല്ലാം കുടുംബമായി ജീവിക്കുന്നവരാണ്. മുസ്ലീം വിഭാഗത്തിൽ സ്ത്രീകൾ ഇതുപോലെ ജീവിക്കേണ്ട ഒരു സാഹചര്യമില്ല. കേരളത്തിൽ ഹൈന്ദവ വിഭാഗങ്ങളിലും ഇതുപോലെ വേറിട്ടുജീവിക്കുന്ന സ്ത്രീ കൂട്ടങ്ങളില്ല. ക്രൈസ്തവസഭയിലാണ് ഇങ്ങനെ സ്ത്രീ കൂട്ടങ്ങളുള്ളത്. അവിടെ അന്നേരം അതിന്റേതായ പരിമിതികളും ഉണ്ട്. ഇങ്ങനൊയൊരാൾ ദുരൂഹസാചര്യത്തിൽ മരിച്ചാൽ കബറടക്കമൊഴിച്ച് അതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ സഭ തയ്യാറല്ല. 
കിണറ്റിൽ ആ ഇരുപത്തൊന്ന് വയസുള്ള പെൺകുട്ടിയോട് ചെയ്തിരിക്കുന്നത് പോലും അനീതിയാണ്. അവളുടെ മരണത്തിന്റെ കാരണമന്വേഷിക്കാൻ ഒരു സഭയും നടപടിയെടുക്കുന്നില്ല. പള്ളിമുറിയിലെ അടുക്കളയിൽ വെച്ച് ഞാൻ ഈ രംഗം കണ്ടതിന് ശേഷം എന്താടാ എന്ന് ചോദിച്ച് ഞാൻ അലറി. പിന്നീടുള്ള സമയം ഏതാനും സെക്കന്റുകൾ ഞാൻ മരണത്തെ മുഖാമുഖം കണ്ടു. അയാളുടെ കൈ എന്റെ കഴുത്തിൽ തൊട്ടാൽ ഞാൻ മരിച്ചുപോയേനെ. അഭയയുടേതും അതിന് മുമ്പുള്ള കേസുകളും ശ്രദ്ധിച്ചാൽ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ കണ്ടവരെയാണ് കൊല ചെയ്യപ്പെട്ടത് എന്ന് എന്റെ അനുഭവത്തിൽ നിന്ന് എനിക്ക് വ്യക്തമായി. 
കള്ള സാക്ഷ്യം പറയുന്നത് ദൈവകൽപ്പനക്കെതിരാണ്. അന്ന് സ്റ്റീഫൻ കോട്ടക്കൽ നിരവധി നുണകൾ പറഞ്ഞു. പോലീസിനോട് പോലും സി.സി.ടി.വി നാളുകളായി കേടാണ് ആദ്യം സ്റ്റീഫൻ പോലീസിനോട് പറഞ്ഞു. അതു നുണയാണ്. അവർ വിശുദ്ധമായതെന്തോ ചെയ്യുകയായിരുന്നുവെന്ന് പറഞ്ഞത് നുണയാണ്. കാരണം അവർക്കറിയാം അവരെന്താണ് ചെയ്തതെന്ന്. ഞാൻ കണ്ടതും അവരറിഞ്ഞു. ഞാൻ ഒച്ചയിട്ടതുകൊണ്ടാണ് അവരറിഞ്ഞത്. അല്ലെങ്കിൽ അവർ അറിയില്ലായിരുന്നു. അതിനാൽ തന്നെ എന്റെ അനുഭവത്തിൽ ഇത്തരത്തിലുള്ള ലൈംഗീക അവിഹിതബന്ധങ്ങളിൽ ഏർപ്പെടുന്നത് കണ്ടിട്ടുള്ള കുട്ടികളാണ് ഭീഷണികളും മരണങ്ങളും നേരിട്ടിട്ടുളളത്. ഒരു പക്ഷെ ദിവ്യ പി ജോണിനും ഇതായിരിക്കാം സംഭവിച്ചത്. ഒന്നുകിൽ ദിവ്യ ലൈംഗീകചൂഷണത്തിന് ഇരയായിട്ടുണ്ടാകും. അത് എവിടുന്നാണെന്ന് അന്വേഷിക്കണം. അല്ലെങ്കിൽ എന്തെങ്കിലും ദൃശ്യങ്ങൾ കണ്ടിട്ടുണ്ടാകാം.

അതേസമയം,  അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ലൂസി കളപ്പുര വിശ്വാസ സമൂഹത്തെ അപമാനിക്കുകയും രൂപതയെ താറടിച്ച് കാണിക്കുകയുമാണെന്നാണ് ഇടവക അംഗങ്ങൾ പറയുന്നത്. സിസ്റ്റർ ലൂസി കളപ്പുര പള്ളി വികാരിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാന്വേഷണത്തിലൂടെ കളവെന്ന് തെളിഞ്ഞതായും കാരയ്ക്കാമലയിലെ വിശ്വാസികൾ വ്യക്തമാക്കുന്നു.  
മെയ് 28ന് കാരയ്ക്കാമല പള്ളി മുറിയിൽ അതിക്രമിച്ച് കയറിയ ലൂസി കളപ്പുര പള്ളി വികാരിയേയും മദർ സുപ്പീരിയറിനേയും പള്ളിക്കകത്ത് പൂട്ടിയിടാനാണ് ശ്രമിച്ചത്. സഭയെ താറടിച്ച് കാണിക്കാൻ ലൂസി കളപ്പുര ബാഹ്യശക്തികളുടെ പിന്തുണയോടെ ഇടപെടുന്നതായും പരാതിയുണ്ട്.  
അവിഹിത ആരോപണത്തിലെ സിസിടിവി ദൃശ്യങ്ങൾ ഇടവകാ പ്രതിനിധികൾ പരിശോധിച്ചെന്നും നുണ പ്രചാരണമാണ് ഇതേക്കുറിച്ച് ലൂസി കളപ്പുര നടത്തുന്നതെന്ന് ബോധ്യപ്പെട്ടെന്നും ഇവർ പറയുന്നു.


 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments