Alert: You are not allowed to copy content or view source
മിസ്സിസ്സാഗ കേരളയുടെ ക്രിസ്മസ്  കലാ സാംസ്കാരിക സന്ധ്യ ഡിസംബർ 9  നു | 24newslive.com

മിസ്സിസ്സാഗ കേരളയുടെ ക്രിസ്മസ്  കലാ സാംസ്കാരിക സന്ധ്യ ഡിസംബർ 9  നു

img

മിസ്സിസ്സാഗ കേരളയുടെ ക്രിസ്മസ്  കലാ സാംസ്കാരിക സന്ധ്യ ഡിസംബർ 9  നു

 

പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള  കാനഡയിലെ പ്രമുഖ മലയാളി സംഘടനയായ മിസ്സിസ്സാഗ കേരളയുടെ ക്രിസ്മസ് കലാ സാംസ്കാരിക സന്ധ്യയും  വിരുന്നും ഡിസംബർ വെള്ളിയാഴ്ച വൈകിട്ട് 6  മണിക്ക് മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് സംഘാടക സമിതി പത്രക്കുറിപ്പിൽ l അറിയിച്ചു .

 

പായൽ ബാങ്കെറ്റ്   ഹാളിലാണ്  വർണോജ്വലവും നയന മനോഹരവുമായ പരിപാടികൾ നടക്കുക.   കാനഡയിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക്  തുടക്കം കുറിച്ച് കൊണ്ട് മഞ്ഞു പെയ്യുന്ന രാവിൽ സാന്റാ ക്ലോസിന് വരവേൽപ്പുണ്ടാകും. വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ലഘു ഭക്ഷണങ്ങളോടെ തുടക്കം. 8 മണിമുതൽ ടോറോന്റോയിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള പ്രശസ്തരായ   മലയാളി കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന ക്രിസ്മസ് കരോൾ,  നാടൻ നൃത്തം, പാശ്ചാത്യ നൃത്തം, പാശ്ചാത്യ സംഗീതം, മലയാളം ഗാന മേള, തുടങ്ങി   വിവിധ കലാ പരിപാടികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രാത്രി 10- നു വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്നും ഡീജെ സംഗീതവും.  

 

ടോറോന്റോയിലെ പ്രശസ്ത റിയൽ എസ്റ്റേറ്റ് വ്യാപാരിയായ മനോജ കരാത്ത ടീം മുഖ്യ പ്രായോജകരാകുന്ന പരിപാടിയിൽ സംബന്ധിക്കുവാൻ  റിസർവ് ചെയ്യുന്നവർക്ക്‌ പേര് രേഖപ്പെടുത്തിയ മേശയുടെ ക്രമീകരണമുണ്ടാകും. അഞ്ചു വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് പ്രവേശനം  സൗജന്യമായിരിക്കും.

 

ലോക സമാധാനത്തിനും സമത്വത്തിനും കാലിത്തൊഴുത്തിൽ പിറവിയെടുത്ത ക്രിസ്തു ദേവന്റെ   ജനനവും ജീവിതവും കാലാതീത പ്രസക്തിയുള്ളതാണെന്നും സർവമതസ്ഥർക്കും അത് സാമൂഹ്യ പാഠമാണെന്നും സംഘടനയുടെ തലവൻ പ്രസാദ് നായർ നിരീക്ഷിച്ചു. പതിവ് പോലെ ഇത്തവണയും പരിപാടിയുടെ ഉന്നത ഗുണനിലവാരം ഉറപ്പു വരുത്തുവാൻ കലാ നൈപുണ്യമുള്ള പ്രത്യേക മേൽനോട്ടസംഘം രൂപീകരിച്ചിട്ടുണ്ടെന്നു ജോളി ജോസഫും നിഷാ  ഭക്തനും പറഞ്ഞു.

 

കാനഡയിൽ  മലയാളികളുടെ സാമൂഹിക  ഉന്നമനത്തിനു നിരവധി സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ കാഴച വച്ച് വേറിട്ട് നില്കുന്ന ഈ   സംഘടന,  പുതിയതായി കുടിയേറുന്ന മലയാളികൾക്കു  വേരുറപ്പുക്കുവാനുള്ള സഹായങ്ങൾ ചെയ്യുന്നതിൽ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.

 

വിശദ വിവരങ്ങൾക്ക് വിളിക്കേണ്ടുന്ന നമ്പർ :പ്രശാന്ത്  പൈ  6472956474, തോമസ് ചാക്കോ 9058206581.

 

https://www.facebook.com/MississaugaKerala

http://www. mississaugakeralaassociation. com/

mississaugakeralaassociation@gmail.com 

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments


LIKE US