Alert: You are not allowed to copy content or view source
ഫ്‌ളാഷ് മോബിന്റെ അമ്പരപ്പിൽ ആഹ്ലാദത്തിലമർന്നു കാണികൾ. മിസ്സിസ്സാഗ കേരളയുടെ ക്രിസ്മസ് ഗാലയ്ക്കു വൻ ജനപ്രീതി | 24newslive.com

ഫ്‌ളാഷ് മോബിന്റെ അമ്പരപ്പിൽ ആഹ്ലാദത്തിലമർന്നു കാണികൾ. മിസ്സിസ്സാഗ കേരളയുടെ ക്രിസ്മസ് ഗാലയ്ക്കു വൻ ജനപ്രീതി

img

ഫ്‌ളാഷ് മോബിന്റെ  അമ്പരപ്പിൽ ആഹ്ലാദത്തിലമർന്നു കാണികൾ.

മിസ്സിസ്സാഗ കേരളയുടെ ക്രിസ്മസ് ഗാലയ്ക്കു വൻ ജനപ്രീതി

 

ഇക്കഴിഞ്ഞ ഡിസംബർ 9,  വെള്ളിയാഴ്ച വൈകിട്ട് 6  മണിക്ക്  പായൽ ബാങ്കെറ്റ് ഹാളിൽ വച്ച് നടന്ന മിസ്സിസ്സാഗ കേരള സംഘടനയുടെ   ക്രിസ്മസ് ഗാലയ്ക്കു വൻ ജനപ്രീതി ലഭിച്ചെന്നു ഭാരവാഹികൾ അവകാശപ്പെട്ടു . വൈവിധ്യം കൊണ്ടും  കലാമൂല്യം കൊണ്ടും  സംഘാടക പ്രാവീണ്യം കൊണ്ടും സംഘടനയുടെ ഏൽക്കാലത്തേയും മികച്ച ക്രിസ്മസ് പ്രോഗ്രാമായി കാണികൾ വിലയിരുത്തിയെന്നു  ഫീഡ്ബാക്കുകൾ  ഉദ്ധരിച്ചു കൊണ്ട്  ഭാരവാഹികൾ പറഞ്ഞു.

 

രാത്രി പത്തു മണിക്ക് പൊതു പരിപാടികൾ അവസാനിക്കവേ വിരുന്നു സൽക്കാരത്തിന് തൊട്ടു മുൻപ് അപ്രതീക്ഷിതമായാണ്  സദസ്സിൽ നിന്നും  ജിഷ, അനുഷ എന്നീ  സഹോദരിമാരുടെ നേതൃത്വത്തിൽ യുവതീ യുവാക്കളുടെ വൻസംഘം അരങ്ങു കയ്യടക്കി  ഹിന്ദി ഹിറ്റ് സിനിമാ ഗാനത്തിന് ചടുലമായി ചുവടു വച്ചത്‌  . സംഘടനയുടെ ഭാരവാഹികളും അവരോടൊപ്പം  കൂടിയതോടെ  കാണികൾ ആരവങ്ങളോടെ കരഘോഷം മുഴക്കി.

 

7 മണിക്ക്  ലഘു ഭക്ഷണങ്ങളോടെ ലളിതമായ രീതിയിലായിരുന്നു തുടക്കം. തുടർന്നു  പ്രിൻസ് ഫിലിപ്പും സംഘവും അവതരിപ്പിച്ച ഇമ്പമാർന്ന ക്രിസ്മസ് ഗാനങ്ങൾ. ചൈനീസ് സാംസ്കാരിക സമിതി “ വിടരുന്ന പുഷ്പങ്ങൾ “ എന്ന പേരിട്ട നൃത്തത്തിലൂടെ ഒരു പൂവ് വിരിയുന്നത്  പ്രതീകാത്മകമായി അവതരിപ്പിച്ചത് കാണികളിൽ അൽഭുതമുളവാക്കി.

 

ഒരു സ്ത്രീയുടെ ജീവിതത്തിലെ ശൈശവം മുതൽ നിര്യാണം വരെയുള്ള ഘട്ടങ്ങൾ പകർത്തിയ  ‘ ജീവ ചക്രം “   എന്ന നൃത്ത ശില്പമായിരുന്നു മറ്റൊരാകർഷണം. ഇരുപത്തിയഞ്ചിൽപരം യുവതീയുവാക്കൾ പങ്കെടുത്ത നൃത്തം  സംവിധാനം ചെയ്തത് ദിവ്യയും രഞ്ജിത്തും. കൂടാതെ മഞ്ജുള ദാസും റീന ഷായും കൈവിളക്കുകളേന്തി അവതരിപ്പിച്ച രാജസ്ഥാനി നൃത്തം  ഉയർന്ന നിലവാരം പുലർത്തി. ടോറന്റോയിലെ വാനമ്പാടി എന്നറിയപ്പെടുന്ന ജെറാൾഡി ജെയിംസിനൊപ്പം  ഫിറോസ്, അക്ഷയ, ജിമ്മി , പ്രദീപ് സുബുദ്ധി എന്നിവരുടെ മനോഹരമായ ഗാനങ്ങളും  സദസ്സിന്റെ മനം കുളിപ്പിച്ചു. ഒപ്പം, ഈ  പരിപാടിയുടെ മുഖ്യ പ്രായോജകരായ ടോറോന്റോയിലെ പ്രശസ്ത റിയൽ എസ്റ്റേറ്റ് വ്യാപാരി  മനോജ്  കരാത്ത ഒരു ഗാനം ആലപിച്ചത്, സ്പോൺസർമാരെ ആദരിക്കുന്ന സ്‌ഥിരം സെഗ്‌മെന്റിനു  പുതിയ പ്രവണത സൃഷ്ടിക്കാൻ സാധിച്ചുവെന്നു കാണികളിൽ ചിലർ അഭിപ്രായപ്പെട്ടു. .

 

പ്രച്ഛന്ന വേഷത്തിനും ചിത്ര രചനയ്ക്കും വിജയിച്ചവർക്കു സിറോ മലബാർ സഭയുടെ  അഭിവന്ദ്യ ബിഷപ് ജോസ് കല്ലുവേലിൽ സമ്മാനം വിതരണം ചെയ്തു. വർഗ ഭേദമെന്യേ സർവർക്കും സമാധാനമാണ് കാനഡയിലെ മതേതര മൂല്യം ഉയർത്തിപ്പിടിക്കുന്ന മലായാളി സമൂഹത്തിനുള്ള തന്റെ  ഈ വർഷത്തെ ക്രിസ്മസ്  സന്ദേശമെന്നു ബിഷപ്  ചടങ്ങിൽ പറഞ്ഞു. മിസ്സിസ്സാഗ കേരളയുടെ അംഗങ്ങളായ ജിഷ ഭക്തനും സജിത്ത് നാരായണും ചേർന്ന് നിർമ്മിക്കുന്ന  “കോട്ടയം “   എന്ന ന്യൂ ജെനറേഷൻ മലയാള  ചലച്ചിത്രത്തിന്റെ അമേരിക്കൻ  പ്രിവ്യൂ  പ്രസ്തുത ചടങ്ങിൽ പ്രദർശിപ്പിച്ചു.

 

വിഭവ സമൃദ്ധമായ വിരുന്നിനു ശഷം ഹിന്ദി , മലയാളം , തമിഴ്  ഇങ്ങനെ വിവിധ ഭാഷകളിലെ  ഹിറ്റ് ഗാനങ്ങൾ  ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വിശേഷ് രാജ് പാലിന്റെ സംവിധാനത്തിൽ ഡിസ്കോ സംഗീതത്തിന്റെ താളത്തിനൊപ്പം പ്രായഭേദമെന്യേ എല്ലാവരും ചുവടു വച്ചതു  ക്രിസ്മസ് ആഘോഷത്തിന് സമത്വവും സാഹോദര്യവും ഇഴ കലർത്തിയ മൂല്യം നൽകാൻ സഹായിച്ചു. ഡിജിറ്റൽ സാങ്കേതിക വിദ്യാവിദഗ്ദ്ധനായ അർജുനൊപ്പം ടോറന്റോയിലെ പേരെടുത്ത പ്രോഗ്രാം അവതാരകരായ ലിസ് കൊച്ചുമ്മനും ജോളി ജോസഫുമായിരുന്നു പരിപാടികൾ നിയന്ത്രിച്ചത്.

 

 

 

 

 

കാലിത്തൊഴുത്തിൽ പിറവിയെടുത്ത ക്രിസ്തു ദേവന്റെ   ജനനവും ജീവിതവും കാലാതീതപ്രസക്തിയുള്ളതാണെന്നും സർവമതസ്ഥർക്കും അത് സാമൂഹ്യ പാഠമാണെന്നും സംഘടനയുടെ തലവൻ പ്രസാദ് നായർ നിരീക്ഷിച്ചു. കാനഡയിൽ  മലയാളികളുടെ സാമൂഹിക  ഉന്നമനത്തിനു നിരവധി സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ കാഴച വച്ച് വേറിട്ട് നില്കുന്ന ഈ   സംഘടന,  പുതിയതായി കുടിയേറുന്ന മലയാളികൾക്കു  വേരുറപ്പുക്കുവാനുള്ള സഹായങ്ങൾ ചെയ്യുന്നതിൽ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. അംഗത്വത്തിനും സേവനങ്ങൾക്കും, സാംസ്കാരിക കൂട്ടായ്‌മയ്ക്കും  വിളിക്കേണ്ടുന്ന നമ്പർ :  6472956474

 

 

 

വാർത്താ വിതരണം  :ദേശിംഗം  മൾട്ടിമീഡിയ: deshingam@gmail.com

 

https://www.facebook.com/ MississaugaKerala

http://www. mississaugakeralaassociation. com/

mississaugakeralaassociation@ gmail.com

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments