Alert: You are not allowed to copy content or view source
പെൺപിള്ളേരെ വളയ്ക്കാനാണ് ആൺകുട്ടികൾ സിഗരറ്റൊക്കെ വലിച്ച് സ്റ്റൈലായിട്ടു നിൽക്കുന്നത്: ജയസൂര്യ | 24newslive.com

പെൺപിള്ളേരെ വളയ്ക്കാനാണ് ആൺകുട്ടികൾ സിഗരറ്റൊക്കെ വലിച്ച് സ്റ്റൈലായിട്ടു നിൽക്കുന്നത്: ജയസൂര്യ

img

ജീവിതത്തോട് മാത്രമാകണം ലഹരിയെന്ന് നടൻ ജയസൂര്യ. സേ നോട്ട് റ്റു ഡ്രഗ്സ് സന്ദേശവുമായി കേരള പൊലീസിന്റെ ലഹരി വിരുദ്ധ പ്രചാരണം ആസ്പിരേഷനിൽ 2018 ൽ സംസാരിക്കുകയായിരുന്നു  ജയസൂര്യ. 95% പെൺകുട്ടികൾക്കും ലഹരി ഉപയോഗിക്കുന്ന പെൺകുട്ടികളെ ഇഷ്ടമല്ല. 

ഒഴിച്ചു തരുന്നവനും കത്തിച്ചു തരുന്നവനുമല്ല ശരിയായ സുഹൃത്ത്. മറ്റുള്ളവരുടെ മുന്നിൽ നമ്മുടെ ആത്മവിശ്വാസം തകർക്കാത്തവനാണു യഥാർഥ സുഹൃത്ത്. ലഹരി വിൽപ്പന ഒഴിവാക്കാൻ കഴിയില്ലെങ്കിൽ പിന്നെ നമ്മുക്കു മുന്നിൽ ഒന്നേ ഉള്ളൂ അത് അങ്ങ് വേണ്ടെന്നു വയ്ക്കുക. ജീവിതത്തിൽ യെസ് പറയുന്നതിനെക്കാൾ നല്ലത് നോ എന്നു പറയുന്നതാണ്. എടാ നമ്മൾ ആൺ പിള്ളേർ മണ്ടൻമാരാണ് (സദസിലെ കുട്ടികളെ നോക്കി).

പെൺപിള്ളേരെ വളയ്ക്കാനാണ് ആൺകുട്ടികൾ സിഗരറ്റൊക്കെ വലിച്ച് സ്റ്റൈലായിട്ടു നിൽക്കുന്നത്. ആയിരത്തിലേറെ കുട്ടികളും സേനാംഗങ്ങളും സാക്ഷിയായ ചടങ്ങിൽ ലഹരിയുടെ പ്രതീകമായി നടൻ ജയസൂര്യ തോക്കുകൊണ്ടു ഷൂട്ട് ചെയ്തു. 


 


 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments