Alert: You are not allowed to copy content or view source
ഭര്‍ത്താവുമായി നിയമപരമായി വേര്പിരിഞ്ഞിട്ടില്ല;ജീവിക്കാന്‍ പാചക ഉപകരണങ്ങള്‍ വിറ്റു;റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി;നടി നിഷാ ശാരംഗ് | 24newslive.com

ഭര്‍ത്താവുമായി നിയമപരമായി വേര്പിരിഞ്ഞിട്ടില്ല;ജീവിക്കാന്‍ പാചക ഉപകരണങ്ങള്‍ വിറ്റു;റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി;നടി നിഷാ ശാരംഗ്

img

അവസരങ്ങള്‍ ലഭിക്കാതിരുന്നപ്പോള്‍ ജീവിക്കാനായി പാചക  ഉപകരണങ്ങള്‍ വിറ്റഴിച്ചും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായും ജോലി ചെയ്തിട്ടുണ്ടെന്ന് ഉപ്പും മുളകും പരമ്പരയിലെ നടി നിഷാ ശാരംഗ്.

ഭര്‍ത്താവുമായി നിയമപരമായി  ഇപ്പോഴും വേര്‍പിരിഞ്ഞിട്ടില്ല. ഭര്‍ത്താവ് കൂടെയില്ലാത്തതിനാല്‍  കുടുംബത്തിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് താനാണ്. ഭര്‍ത്താവിനെ പറ്റി അത് വാര്‍ത്തകളായി അദ്ദേഹം വേദനിക്കണമെന്ന് തനിക്ക് ആഗ്രഹമില്ല.നിഷ ശാരംഗ് പറഞ്ഞു.

ദേശീയ പുരസ്കാരം  നേടിയ അഗ്നിസാക്ഷിയില്‍ അഭിനയിക്കാന്‍ അപ്രതീക്ഷിതമായ അവസരം നിഷയ്ക്ക് ലഭിച്ചിരുന്നു .ചിത്രത്തിലെ താരങ്ങളെ തിരുവാതിര പഠിപ്പിച്ചത് നിഷയുടെ ഡാന്‍സ് ടീച്ചറാണ്. ടീച്ചര്‍ക്കൊപ്പം നിഷയും ചിത്രീകരണവേളയിലെത്തിയപ്പോഴാണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്.ഭയന്നാണ്  അന്ന് ക്യാമറയ്ക്ക് മുന്നില്‍ നിന്നത്.ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രത്തില്‍ മുഖം കാണിക്കാനായതില്‍ പിന്നീട് സന്തോഷം തോന്നി.നിഷ പറഞ്ഞു. 

തനിക്ക് ആറു കുട്ടികളുണ്ട്.സ്ക്രീനില്‍ നാലും  വീട്ടില്‍ രണ്ടും. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നിഷ മനസ്സ് തുറന്നത്.

ഇതുവരെ  24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക്‌ ചെയ്തില്ലേ ?ലൈക്‌ ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക

 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments