25 April 2018, Wednesday
English Edition |
Home |
പ്രണവ് തന്റെ മകനായത് കൊണ്ട് അഭിനയിക്കാനാകണമെന്നില്ലെന്ന് മോഹന്‍ലാല്‍. അത് സ്വന്തമായി തെളിയിക്കേണ്ടതാണ് .അത് അയാളുടെ വിധിയാണ്. നമുക്ക് ഒന്നോ രണ്ടോ സിനിമ നിര്‍മിച്ചു കൊടുക്കാം.അത് മോശമാണെങ്കില്‍ പിന്നെ നമുക്ക് ചെയ്യാന്‍ പറ്റില്ല. ആള്‍ക്കാര്‍ക്ക് അദ്ദേഹത്തെ ഇഷ്ടമാകുക എന്നത് ഒരു മാജിക്കാണ്.അതാണ് സംഭവിക്കേണ്ടത്. മോഹന്‍ലാല്‍ പറഞ്ഞു.മനോരമയുടെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു നടന്.
തന്റെ പ്രായത്തില്‍ താന്‍ എന്തൊക്കെ ചിന്തിച്ചിരുന്നോ അതുപോലെ ചിന്തിയ്ക്കുന്ന ആളാണ് തന്റെ മകന്. ഒരുപാട് യാത്രകള്‍ ചെയ്യുന്ന ആളാണ്, ഒരുപാട് പുസ്തകങ്ങള്‍ വായിക്കുന്ന ആളാണ്, മ്യൂസിക് ചെയ്യുന്ന ആളാണ്...
നിരവധി ആളുകളുടെ നിര്‍ബന്ധം മൂലമാണ് അയാളൊരു സിനിമ ചെയ്യാന്‍ സമ്മതിച്ചത്.തമിഴ് സിനിമയില്‍ നിന്നും മലയാളത്തില്‍ നിന്നും നിരവധി പേരാണ് കഥ പറയാന്‍ വന്നത്.കുറേ പരസ്യ ചിത്രങ്ങളും വന്നു.ഒടുവില്‍ ഈ ഒരെണ്ണം മാത്രം താന്‍ ചെയ്യാമെന്ന് പറഞ്ഞ് ഇത് തെരഞ്ഞെടുത്തത്.പ്രണവ് പറഞ്ഞു.
ജീത്തുവിന്റെ കൂടെ രണ്ട് ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവൃത്തിച്ചിരുന്നു. അതുകൊണ്ട് എന്നോട് തനിക്ക് ജീത്തുവിന്റെ സിനിമയില്‍ അഭിനയിക്കാനാണ് കൂടുതല്‍ കംഫര്‍ട്ടബിളെന്ന് പറഞ്ഞു. ഇപ്പോള്‍ അതിനുള്ള തയ്യാറെടുപ്പിലാണ്.തിരക്കഥ പൂര്‍ത്തിയായി.ലാല്‍ പറഞ്ഞു.എങ്ങനെയാണ് ചെയ്യുന്നതെന്ന് തന്നോട് ചോദിച്ചപ്പോള്‍ തനിക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു തന്റെ മറുപടി.ലാല്‍ പറഞ്ഞു.
ഇതുവരെ 24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്തില്ലേ ?ലൈക് ചെയ്യാനായി facebook.com/24x7ne