25 April 2018, Wednesday
English Edition |
Home |
ഹിമാലയ യാത്ര തന്റെ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയതായി നടി അമല പോള്‍.
ജീവിതത്തിന്റെ ഒരു പ്രധാന ഘട്ടത്തിലാണ് ഘട്ടത്തിലാണ് താന്‍ ഹിമാലയന്‍ യാത്രയ്ക്ക് ഒരുങ്ങിയത്.തന്റെ മുന്പില് രണ്ട് വഴികളായിരുന്നു അതിലേത് തെരഞ്ഞെടുക്കണം എന്നറിയാനായിരുന്നു യാത്ര. അമല പോള്‍ പറയുന്നു.
എല്ലാവരെയും ആശ്രയിക്കുന്ന ഒരാളായിരുന്നു താന്‍ .എപ്പോഴൊക്കെയോ എനിക്ക് എന്നെ തന്നെ നഷ്ട്ടപെടാന്‍ തുടങ്ങി.എന്റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും മാറാന്‍ ആരംഭിച്ചു.പുതിയൊരാളായി മാറണമെന്ന എന്ന ചിന്തയാണ് ഇവിടെ തന്നെ എത്തിച്ചത്. അമല പറഞ്ഞു.
താനും തന്റെ മനസും മാത്രമായിരുന്നു ആ യാത്രയില്‍. ഞാന്‍ എന്നോട് തന്നെ സംസാരിച്ചു. അതോടെ തന്റെ കാഴ്ചപ്പാടുകള്‍ മാറി ആരാകണമെന്ന് തീരുമാനിച്ചുവെന്നും അമല പറയുന്നു.
ഇന്ന് താനൊരു വ്യക്തിയാണ്. ജീവിതത്തില്‍ എന്താണ് വേണ്ടത് എന്നതിനേക്കാള്‍ എന്താണ് വേണ്ടാത്തത് എന്നെനിക്ക് മനസ്സിലാക്കാനാകും.അമല വ്യക്തമാക്കി.
ഇതുവരെ 24newslive.com ന്റെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്തില്ലേ ?ലൈക് ചെയ്യാനായി facebook.com/24x7ne