വിമാനത്തിൽ യാത്രക്കാരി പ്രസവിച്ചു, കുഞ്ഞിന് ആജീവാനാന്തം ടിക്കറ്റ് ഫ്രീ

0
41

ബംഗളൂരു: ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരി പ്രസവിച്ചു. യാത്രക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് ജീവനക്കാർ വൈദ്യസഹായം നൽകി. വിമാനത്തിൽ കുഞ്ഞ് പിറന്നതിന്റെ സന്തോഷം ജീവനക്കാർ ആഘോഷിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മാസം തികയാതെ പിറന്ന ആൺകുഞ്ഞിന് ജീവിതകാലം മുഴുവൻ ഇൻഡിഗോ സൗജന്യ ടിക്കറ്റ് പ്രഖ്യാപിക്കുമെന്ന് വിവരമുണ്ട്.

ബുധനാഴ്ച ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിക്കാണ് പ്രസവവേദന അനുഭവപ്പെട്ടത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here