മെഗാ ചര്‍ച്ച് സീനിയര്‍ പാസ്റ്റര്‍ ജോണ്‍ ഹേഗിക്ക് കോവിഡ്

0
42

പി.പി. ചെറിയാന്‍

സാന്‍അന്റോണിയോ: സാന്‍അന്റോണിയോ കോര്‍ണര്‍ സ്റ്റോണ്‍ ചര്‍ച്ച് സീനിയര്‍ പാസ്റ്ററും, ടെലി ഇവാഞ്ചലിസ്റ്റുമായ ജോണ്‍ ഹേഗിക്ക് (80) കോവിഡ് 19 സ്ഥിരീകരിച്ചതായി ഒക്‌ടോബര്‍ നാലാം തീയതി ഞായറാഴ്ച ചര്‍ച്ചില്‍ നടന്ന ആരാധനാമധ്യേ മകനും, പാസ്റ്ററുമായ മാറ്റ് ഹേഗി അറിയിച്ചു. കോര്‍ണര്‍ സ്റ്റോണ്‍ ചര്‍ച്ച് സ്ഥാപകനായ പിതാവ് ജോണ്‍ ഹേഗി വിശ്വാസസത്യങ്ങള്‍ക്കുവേണ്ടി എന്നും പോരാടിയിരുന്നതായും, രണ്ടു ദിവസം മുമ്പാണ് കോവിഡ് പോസിറ്റീവായതെന്നും മകന്‍ അറിയിച്ചു. 22,000 അംഗങ്ങളുള്ള ചര്‍ച്ചാണ് കോര്‍ണര്‍ സ്റ്റോണ്‍.

മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തില്‍ കഴിയുന്ന സീനിയര്‍ പാസ്റ്ററുടെ ആരോഗ്യനില സാധാരണനിലയിലാണെന്നും, എല്ലാവരുടേയും പ്രാര്‍ത്ഥന ആവശ്യമാണെന്നും മാറ്റ് അറിയിച്ചു.

ഞായറാഴ്ച മെഗാ ചര്‍ച്ചില്‍ നടന്ന ആരാധനയില്‍ മാസ്ക് പോലും ധരിക്കാതെ കുട്ടികളും, സ്ത്രീകളും, മുതിര്‍ന്നവരും അടക്കം നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. നാം ദൈവത്തിനുവേണ്ടിയാണ് വേല ചെയ്യുന്നത്, അവന്‍ രോഗസൗഖ്യദായകനാണ്, നമ്മുടെ ജീവിതത്തില്‍ ദൈവം ഒരു യാഥാര്‍ത്ഥ്യമാണ്- മാറ്റ് ഹാഗി കൂടിവന്ന വിശ്വാസി സമൂഹത്തോട് പറഞ്ഞു.

ജോണ്‍ ഹേഗി കൊറോണ വൈറസിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ഷട്ട് ഡൗണിനെ വിമര്‍ശിക്കുകയും, സ്കൂളുകള്‍ അനിശ്ചിതമായി അടച്ചിടുന്നതിനെതിരേ കോടതിയില്‍ പരാതി കൊടുക്കുകയും ചെയ്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here