കോലഞ്ചേരി: പൂതൃക്ക സെന്റ് മേരീസ് ദൈവാലയത്തിന്റെ താക്കോൽ പൊലീസ് ഏറ്റെടുത്തു. ദൈവാലയത്തിന്റെ താക്കോൽ പുത്തൻകുരിശ് എസ്എച്ച്ഒ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കോടതി നിർദ്ദേശപ്രകാരം താക്കോൽ കൈമാറണമെന്ന് പൊലീസ് അറിയിച്ചതോടെ വികാരി ഫാ. ഷാജി മേപ്പാടത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തി വിശ്വാസികൾ പള്ളിയിൽ ദൈവാലയത്തിൽ നിന്നിറങ്ങി. മുമ്പ് ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി കോടതിവിധിയുണ്ടായെങ്കിലും പള്ളിയിൽ പ്രവേശിക്കാനായിരുന്നില്ല.