ന്യൂഡൽഹി: ക്രൈസ്തവദൈവാലയങ്ങളിലെ കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കുമ്പസാര രഹസ്യങ്ങൾ വൈദികർ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിക്കപ്പെട്ടത്. മലങ്കര സഭയിലെ രണ്ട് വിശ്വാസികളാണ് കോടതിയിൽ റിട്ട് ഹർജി നൽകിയത്.
കുമ്പസാര രഹസ്യം ഉപയോഗിച്ച് സ്ത്രീകളെ ലൈംഗികമായി ചൂഷണത്തിനിരയാക്കുന്നു. പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നു. കുമ്പസാരം സ്വകാര്യതയെന്ന മൗലികാവകാശം ഇല്ലാതാക്കുന്നു. അതിനാൽ കുമ്പസാരം നിരോധിക്കണം. എന്നാണ് ഹർജിയിലെ ആവശ്യം.