വിരാട് കോഹ്ലിക്കും നടി അനുഷ്‌ക ശർമ്മയ്ക്കും കുഞ്ഞുപിറന്നു, സ്വകാര്യതയെ മാനിക്കണമെന്ന് കോഹ്ലി

0
146

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിക്കും നടി അനുഷ്‌ക ശർമ്മയ്ക്കും പെൺകുഞ്ഞ്. ട്വിറ്ററിലൂടെയാണ് സന്തോഷവാർത്ത വിരാട് അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും കോഹ്ലിയുടെ ട്വീറ്റിലുണ്ട്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് കുഞ്ഞിന്റെ ജനനം. എല്ലാവരുടെയും സ്നേഹത്തിനും, പ്രാർത്ഥനയ്ക്കും നന്ദി പറഞ്ഞ കോഹ്ലി തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ട്വീറ്റിൽ അഭ്യർത്ഥിച്ചു. 2017 ലാണ് ഇരുവരും വിവാങിതരായത്. തുടർന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കുഞ്ഞ് പിറക്കാൻ പോകുന്ന കാര്യം വെളിപ്പെടുത്തിയത്. ഓസ്ട്രേലിയയിൽ നടക്കുന്ന ഇന്ത്യൻ പര്യടനത്തിനിടെ വിരാട് കോഹ്ലി അവധിയെടുത്ത് നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here