ബലാത്സംഗം ചെയ്ത പ്രതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി

0
84

22 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ 25കാരന്റെ മൃതദേഹം തല അറുത്തെടുത്ത നിലയിൽ കടുവ സങ്കേതത്തിൽ. പൂർണ്ണമായും അഴുകിയ മൃതദേഹം ഉത്തർപ്രദേശിലെ പിലിഭിട്ട് കടുവ സങ്കേതത്തിനടുത്താണ് കണ്ടെത്തിയത്.

സെപ്തംബർ ആറിനാണ് അനൂജ് കശ്യപിനെതിരെ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്. കഴുത്തിൽ നിന്നും തലവെട്ടി മാറ്റിയ നലയിലായിരുന്നു മൃതദേഹം. ഇന്നലെ കാട്ടിൽ വിറക് ശേഖരിക്കാൻ പോയ അഴുകിയ നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്.

അതെസമയം യുവതിയുടെ കുടുംബം ഇയാളെ കൊലപ്പെടുത്തിയതായി യുവാവിന്റെ ബന്ധുക്കൾ രംഗത്തെത്തി. കേസിൽ അന്വേഷണം തുടരുകയാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാനാകൂവെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here