Home Special ഹെല്‍മറ്റ് ധരിച്ചില്ല, പിഴയിട്ട പൊലീസുകാരന് യുവതിയുടെ മര്‍ദനം

ഹെല്‍മറ്റ് ധരിച്ചില്ല, പിഴയിട്ട പൊലീസുകാരന് യുവതിയുടെ മര്‍ദനം

മുംബൈ: സ്‌കൂട്ടറിൽ സഞ്ചരിക്കവെ ഹെൽമറ്റ് ധരിക്കാത്തതിന് പിഴയിട്ട പോലീസുകാരനെ യുവതി കയ്യേറ്റം ചെയ്തു. മുംബൈയിലാണ് സംഭവം. വാഹന പരിശോധനയ്ക്കിടെയുണ്ടായ തർക്കത്തെ തുടർന്നാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനെയാണ് യുവതി മർദിച്ചത്.

സാങ്ക്രിത തിവാരിയെന്ന സ്ത്രീയും സുഹൃത്തുമാണ് അറസ്റ്റിലായത്. യുവതി പൊലീസുകാരനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ സുഹൃത്തായ മുഹ്‌സിൻ ഷെയ്ക്ക് ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു.

തന്നെ പൊലീസുകാരൻ അപമാനിക്കാൻ ശ്രമിച്ചതായി പൊലീസുകാരനെ കയ്യേറ്റം ചെയ്യുന്നതിനിടെ വീഡിയോയിൽ യുവതി പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!