കാറും ലോറിയും കൂട്ടിയിടിച്ചു, യുവതി മരിച്ചു

0
184

ചേർത്തല: നാഷണൽ ഹൈവേയിൽ ചേർത്തല തിരുവിഴയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാരകമായി പരിക്കേറ്റ ഒരാൾ മരിച്ചു.

ആലുവ സ്വദേശി വിഷ്ണുപ്രിയ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുപ്രിയയുടെ ഭർത്താവുൾപ്പടെ മൂന്നുപേരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെയാണ് തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എറണാകുളം ഭാഗത്തേക്ക് പോയ ലോറിയും കൂട്ടിയിടിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here