കൊല്ലം: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ ആൾ പിടിയിൽ. കടമ്പനാട് സ്വദേശി ഹരിചന്ദ്രനാണ് മാറനാട് പൊലീസിന്റെ പിടിയിലായത്. ഒക്ടോബർ പതിനെട്ടിന് കൊല്ലത്ത് ശാസ്താംകോട്ടയിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പന്ത്രണ്ടുകാരിയെയാണ് ഹരിചന്ദ്രൻ പീഡനത്തിന് ഇരയാക്കിയത്.
വാടകയ്ക്ക് താമസിക്കാനായി എത്തിയ കുടുംബത്തിന്റെ വീട്ടുസാധനങ്ങൾ വാഹനത്തിൽ നിന്ന് ഇറക്കാൻ സഹായിച്ചത് ഇയാളാണ്. വീട്ടിലെ സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം മടങ്ങിയ ഹരിചന്ദ്രൻ രാത്രി ഒരു മണിയോടെ വീണ്ടും എത്തി.
പെൺകുട്ടി ഉറങ്ങുകയായിരുന്ന മുറിയുടെ വാതിൽ പുറത്തു നിന്ന് തുറന്ന് അകത്ത് കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. രാത്രി ആയതിനാൽ ആരാണ് തന്നെ പീഡിപ്പിച്ചതെന്ന് കുട്ടിക്ക് മനസിലായില്ല. എന്നാൽ മുറ്റത്ത് പതിഞ്ഞ കാൽപ്പാടുകൾ വിലയിരുത്തിയാണ് പ്രതി ഹരിചന്ദ്രനാണെന്ന് പൊലീസ് കണ്ടെത്തിയത്. പൊലീസ് അന്വേഷണം തന്നിലേക്ക് നീളുകയാണെന്ന് മനസിലാക്കിയ പ്രതി മുങ്ങുകയായിരുന്നു.