ഭൂമാഫിയ ക്ഷേത്ര പൂജാരിയെ തീകൊളുത്തി കൊന്നു

0
39

രാജസ്ഥാൻ : ഭൂമാഫിയക്കാർ ക്ഷേത്ര പൂജാരിയെ തീകൊളുത്തി കൊലപ്പെടുത്തി. രാജസ്ഥാനിലെ കരോളിലാണ് ക്രൂര കൊലപാതകം നടന്നത്. കൊലപാതകത്തിൽ പങ്കെടുത്ത ഒരാൾ അറസ്റ്റിലായതായും ബാക്കി അഞ്ച് പേർ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി. ക്ഷേത്ര ഭൂമി കയ്യടക്കാനുള്ള ശ്രമത്തെ എതിർത്ത പൂജാരിയെ ആറംഗ സംഘം പെട്രോളും മണ്ണെണ്ണയും ഒഴിച്ചു കത്തിക്കുകയായിരുന്നു. സാരമായി പൊള്ളലേറ്റ പൂജാരി ചികിത്സയിൽ കഴിയവെയാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here