കോഴിക്കോട്: സ്വർണ്ണം കൈക്കലാക്കാൻ അമ്മയെ കൊന്നുകുഴിച്ചിട്ടെന്ന് മോഷണക്കേസിൽ അറസ്റ്റിലായ പ്രതിയുടെ കുറ്റസമ്മതം.
ഗൾഫ് ബസാറിലെ മൊബൈൽ കടയിൽ മോഷണം നടത്തിയതിന് അറസ്റ്റിലായ നോർത്ത് പറവൂർ കെടാമംഗലം കുറുപ്പശ്ശേരി വീട്ടിൽ സുരേഷാണ് (54) ചോദ്യം ചെയ്യലിനിടെ അമ്മയെ കൊന്നത് താനാണെന്ന് പോലീസിനോട് പറഞ്ഞത്. കുടിയാകുളങ്ങര ക്ഷേത്രത്തിനടുത്ത് താമസിച്ചിരുന്ന കാഞ്ചനവല്ലിയുടെ ഇളയ മകനാണ്.
സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ 2019 ഏപ്രിൽ 18നാണ് സ്വന്തം അമ്മയെ സുരേഷ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അമ്മയുടെ മൃതദേഹം ഇയാൾ പരമ്പിൽ മറവുചെയ്യുകയും ചെയ്തു. ദിവസങ്ങൾക്കു ശേഷം പറമ്പിൽ നിന്ന് ദുർഗന്ധം വന്നതോടെ മണ്ണ് നീക്കിയപ്പോഴാണ് കാഞ്ചനവല്ലിയുടെ മൃതദേഹം കണ്ടെത്തിയത്.
2012ൽ ലോട്ടറി വിൽപനക്കാരന്റെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലും പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങിയാണ് കോഴിക്കോട്ടെത്തിയത്.