സ്ത്രീകളെ അപമാനിച്ചതിന് അറസ്റ്റിലായ വിജയ് പി നായർക്ക് ജാമ്യം

0
39

യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ചതിന് അറസ്റ്റിലായ വിജയ് പി നായർക്ക് ജാമ്യം. അശ്ലീല വീഡിയോ ചിത്രീകരിച്ച കേസിലും സൈനീകരെ അപമാനിച്ച കേസിലുമാണ് ജാമ്യം. ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുതെന്ന് താക്കീത് നൽകി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 25000 രൂപയുടെ ആൾജാമ്യം, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ആഴ്ച്ചയും ഹാജരാകണം എന്നിങ്ങനെയാണ് ഉപാധികൾ.

അതേസമയം വിജയ് പി. നായരെ മർദ്ദിച്ച കേസിൽ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. ഇവരെ അറസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here