സാനിറ്റൈസർ സ്പിരിറ്റിൽ നിറം കലർത്തികുടിച്ചു,യുവാവ് മരിച്ചു, കാഴ്ച പോയ സുഹൃത്തിന്റെ നില ഗുരുതരം

0
41

അടിമാലി: സാനിറ്റൈസർ നിർമ്മനിക്കുന്ന സ്പിരിറ്റിൽ നിറം കലർത്തി മദ്യപിച്ച യുവാവ് മരിച്ചു. കാസർകോട് തൃക്കരിപ്പൂർ കടപ്പുറം പുതിയപറമ്പത്ത് തമ്പാന്റെ മകൻ ഹരീഷാ (ജോബി-33) ണ് മരിച്ചത്. സാനിറ്റൈസർ കുടിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഹരീഷിനെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ പത്തോടെ മരിച്ചു.

മൂന്നാർ ചിത്തിരപുരത്തെ ഹോംസ്റ്റേയിൽ ജോലിക്കാരനായിരുന്ന ജോബി അവിടെവച്ചാണ് സാനിറ്റൈസർ സ്പിരിറ്റിൽ നിറം കലർത്തി മദ്യപിച്ചത്. കഴിഞ്ഞ 28ന് ജോബിക്കൊപ്പം സാനിറ്റൈസർ കുടിച്ച ഹോംസ്റ്റേ നടത്തിപ്പുകാരൻ തങ്കപ്പൻ (72), ട്രാവൽ ഏജന്റ് ഇരിങ്ങാലക്കുട കുഴിക്കാട്ടുശേരി മാനിക്കൽ മനോജ് (48) എന്നിവരുടെ നില ഗുരുതരമാണ്.

വ്യാജചാരായം ഉണ്ടാക്കിയതിനും അത് മറ്റുള്ളവരെ കുടിക്കാൻ പ്രേരിപ്പിച്ചതിനും ട്രാവൽ ഏജന്റ് മനോജിനെതിരേ വെള്ളത്തൂവൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മനോജിന്റെ കാഴ്ച നഷ്ടപ്പെട്ടു. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന തങ്കപ്പൻ അപകടനില തരണംചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here