2040 ല്‍ സ്തനാര്‍ബുദം വര്‍ധിക്കും, പത്തുലക്ഷം പേര്‍ മരിക്കും; റിപ്പോര്‍ട്ട്

16 April, 2024

ന്യൂഡല്‍ഹി: 2040 ഓടെ സ്തനാര്‍ബുദം മൂലം പ്രതിവര്‍ഷം ദശലക്ഷം ആളുകള്‍ക്ക് മരണം സംഭവിക്കാമെന്ന് റിപ്പോര്‍ട്ട്. ലാന്‍സെറ്റ് കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020 വരെയുള്ള അഞ്ച് വര്‍ഷ കാലയളവില്‍ ഏകദേശം 78 ലക്ഷം സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം ഉണ്ടെന്ന് കണ്ടെത്തി. അതേ വര്‍ഷം തന്നെ 685,000 സ്ത്രീകള്‍ സ്തനാര്‍ബുദം ബാധിച്ച് മരിക്കുകയും ചെയ്തു.

75 വയസ് എത്തുന്നതിന് മുമ്പ് സ്ത്രീകളില്‍ സ്തനാര്‍ബുദം കണ്ടെത്താനുള്ള സാധ്യത 12 ല്‍ ഒന്ന് എന്ന രീതിയിലാണെന്നാണ് കണ്ടെത്തല്‍. 2040 ആകുമ്പോഴേക്കും രോഗം മൂലമുള്ള മരണം പ്രതിവര്‍ഷം ഒരു ദശലക്ഷമാകുമെന്നും ഗവേഷകര്‍ പറയുന്നു. സാമ്പത്തിക ചെലവുകള്‍ക്കൊപ്പം ശാരീരികവും മാനസികവും സാമൂഹികവുമായ മാറ്റങ്ങള്‍ രോഗികളിലുണ്ടാവാനുള്ള എല്ലാ തരം സൗകര്യങ്ങളും വിസകിപ്പിക്കണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ വേണ്ടത്ര ഇല്ലാത്ത രാജ്യങ്ങളില്‍ വലിയ വെല്ലുവിളിയാണ് ഈ രോഗം മൂലം ഉണ്ടാകുന്നത്. താങ്ങാനാവാത്ത ചികിത്സാ ചെലവ് തന്നെയാണ് പലപ്പോഴും വെല്ലുവിളി സൃഷ്ടിക്കുന്നത്. സ്തനാര്‍ബുദത്തെ അതിജീവിച്ചവരുടെ കണക്കുകള്‍ എടുത്താല്‍ ഇന്ത്യയില്‍ ഇത് 66 ശതമാനവും ദക്ഷിണാഫ്രിക്കയില്‍ ഇത് 40 ശതമാനവുമാണ്.


Comment

Editor Pics

Related News

യുവാവ് ഉയിര്‍ത്തേഴുനേല്‍ക്കുമെന്ന് തെറ്റിദ്ധരിച്ച് മൃതദേഹം ഗംഗാനദിയില്‍ കെട്ടിയിട്ടു
യുകെയില്‍ കാറിടിച്ച് വയോധികന്‍ മരിച്ചു, മലയാളി വിദ്യാര്‍ത്ഥിക്ക് ആറ് വര്‍ഷത്തെ തടവും വിലക്കും
വാട്‌സ് ആപ്പ് സ്റ്റാറ്റസിട്ട് നടി ആത്മഹത്യ ചെയ്തു
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമം; 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു