ഡല്‍ഹി ലഫ്. ഗവര്‍ണര്‍ ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും

24 April, 2024

കൊച്ചി: ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന നാളെ കൊച്ചിയില്‍ ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ കൂടിക്കാഴ്ച. ഇന്ന് രാത്രി 11 മണിക്ക് ഡല്‍ഹിയില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയില്‍ എത്തിച്ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ റാഫേല്‍ തട്ടിലുമായി നാളെ കൊച്ചിയില്‍ വെച്ച് ആദ്യ കൂടിക്കാഴ്ച നടത്തും. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുമായും അദ്ദേഹം നാളെ കൂടിക്കാഴ്ച നടത്തും.

ബിലിവേഴ്‌സ് ചര്‍ച്ചിന്റെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരത്ത് വെച്ച് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായും കൂടിക്കാഴ്ച നടത്തും. എന്നാല്‍ യാക്കോബായ സഭയുമായി കൂടിക്കാഴ്ചയ്ക്ക് നിലവില്‍ അദ്ദേഹം സമയം ചോദിച്ചിട്ടില്ല.


Comment

Editor Pics

Related News

അബുദബിയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
കേരളത്തില്‍ വൈദ്യുതി നിയന്ത്രണം
നവജാത ശിശുവിനെ ഫ്‌ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞു കൊന്നു, അമ്മ അറസ്റ്റില്‍