ഒമാനില്‍ പ്രളയം, കെട്ടിടം തകര്‍ന്നുവീണ് മലയാളി മരിച്ചു

15 April, 2024

മസ്‌കറ്റ്: ഒമാനിലുണ്ടായ കനത്ത പ്രളയത്തില്‍ മലയാളിയടക്കം മരിച്ചവരുടെ എണ്ണം 12 ആയി. പത്തനംതിട്ട അടുര്‍ കടമ്പനാട് സ്വദേശി സുനില്‍കുമാര്‍ (55) ആണ് ദുരന്തത്തില്‍ മരിച്ച മലയാളി. കെട്ടിടം ഇടിഞ്ഞുവീണാണ് സുനില്‍ കുമാര്‍ അപകടത്തില്‍പ്പെട്ടത്.

മരിച്ചവരില്‍ ഒമ്പത് വിദ്യാര്‍ത്ഥികളും രണ്ട് ഒമാനികളും ഒരു പ്രവാസിയും ഉള്‍പ്പെടുന്നുവെന്ന് നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു. ഇപ്പോഴും നിരവധി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഒമാന്‍ ന്യൂസ് ഏജന്‍സി നേരത്തെ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കനത്ത മഴയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതിനെത്തുടര്‍ന്ന് തിങ്കളാഴ്ച ഒമാനിലെ സ്‌കൂളുകളും കോളജുകളും ഓണ്‍ലൈന്‍ മോഡില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച രാത്രിയും ഞായറാഴ്ച ഉച്ചവരെയുമായി പെയ്ത കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മസ്‌കറ്റ്, തെക്ക്-വടക്ക് ശര്‍ഖിയ, ദാഖിലിയ, ദാഹിറ ഗവര്‍ണറേറ്റുകളിലെല്ലാം മഴയും വെള്ളപ്പൊക്കവും മൂലം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.




Comment

Editor Pics

Related News

അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു, രാജ്യത്ത് ഒരാഴ്ച ദു:ഖാചരണം
യു.എ.ഇ ല്‍ കനത്തമഴ, റെഡ് അലര്‍ട്ട്
ഒമാനില്‍ പ്രളയം, കെട്ടിടം തകര്‍ന്നുവീണ് മലയാളി മരിച്ചു
ഒമാനില്‍ വെള്ളപ്പൊക്കം,ഒമ്പത് മരണം