ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബുധനാഴ്ച മുതല്‍ മദ്യവില്‍പനശാലകള്‍ക്ക് അവധി

24 April, 2024

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവില്‍പനശാലകള്‍ അടച്ചിടും. ബുധനാഴ്ച (ഏപ്രില്‍ 24) വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പ് ദിനമായ വെള്ളിയാഴ്ച (ഏപ്രില്‍ 26) വൈകിട്ട് 6 മണി വരെയാണ് മദ്യവില്‍പനശാലകള്‍ അടച്ചിടുന്നത്. റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കില്ല. വോട്ട് എണ്ണുന്ന ജൂണ്‍ നാലിനും മദ്യവില്‍പനശാലകള്‍ക്ക് അവധിയായിരിക്കും.

അതേസമയം വോട്ടെടുപ്പ് ദിവസമായ 26ന് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാര ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും അന്നേ ദിവസം അവധിയായിരിക്കും.

കേരളം ഉള്‍പ്പെടെ പതിമൂന്നു സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുക. കര്‍ണാടകയിലെ പതിനാലും രാജസ്ഥാനിലെ പതിമൂന്നും മണ്ഡലങ്ങളില്‍ രണ്ടാം ഘട്ടത്തിലാണ് തെരെഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലേയും എട്ടു മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. കലാപ ബാധിത മേഖലയായ ഔട്ടര്‍ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകളിലും രണ്ടാംഘട്ടത്തില്‍ വിധിയെഴുതും




Comment

Editor Pics

Related News

അബുദബിയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
കേരളത്തില്‍ വൈദ്യുതി നിയന്ത്രണം
നവജാത ശിശുവിനെ ഫ്‌ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞു കൊന്നു, അമ്മ അറസ്റ്റില്‍