ലോക്സഭ തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണങ്ങള്‍ അവസാനിച്ചു

24 April, 2024

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒന്നരമാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ അവസാനിച്ചു. ആവേശം അണപൊട്ടി ഒഴുകിയപ്പോള്‍ അവസാന നിമിഷം പലയിടത്തും സംഘര്‍ഷത്തിന്റെ വക്കോളമെത്തി. കലാശക്കൊട്ട് കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി. മലപ്പുറത്തും കൊല്ലത്തും തൊടുപുഴയിലും മാവേലിക്കരയിലും നേരിയ സംഘര്‍ഷമുണ്ടായി. കൊല്ലം കരുനാഗപ്പള്ളിയില്‍ സംഘര്‍ഷത്തിനിടെ കല്ലേറില്‍ സി ആര്‍ മഹേഷ് എംഎല്‍എ  ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു.

കൃത്യം ആറു മണിക്ക് തന്നെ പൊലീസ് ഇടപെട്ട് പരസ്യപ്രചാരണം അവസാനിപ്പിക്കുകയായിരുന്നു. ഇനി നാളെ നിശബ്ദ പ്രചാരണത്തിന്റേതാണ്. ആറാഴ്ച നീണ്ട നാടിളക്കിയ പ്രചാരണത്തിനുശേഷം കേരളം വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്.


Comment

Editor Pics

Related News

താനൂര്‍ കസ്റ്റഡി മരണം; നാലു പൊലീസുകാര്‍ അറസ്റ്റില്‍
അബുദബിയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
കേരളത്തില്‍ വൈദ്യുതി നിയന്ത്രണം