പെരുമ്പാവൂര്‍: ട്രക്കിംഗ് നടത്തവെ ഇറ്റലിയിലെ മഞ്ഞ് മലയില്‍ കുടുങ്ങിയ മലയാളി യുവാവിനെ ഇറ്റാലിയന്‍ വ്യോമസേന രക്ഷപ്പെടുത്തി. കാലടി കാഞ്ഞൂര്‍ സ്വദേശിയായ അനൂപിനെയാണ് ഇറ്റാലിയന്‍ വ്യോമസേന രക്ഷപ്പെടുത്തിയത്. മലയിടുക്കിലാണ് അനൂപ് കുടുങ്ങിയത്. സമുദ്ര നിരപ്പില്‍ നിന്നും 2400 അടി ഉയരമുള്ള മലയില്‍ ഇറ്റാലിയന്‍ സുഹൃത്തിനോടൊപ്പം ട്രക്കിംഗിന് പോയതായിരുന്നു അനൂപ്.
അനൂപ് കാല്‍തെറ്റി മലയുടെ ചെരുവിലേക്ക് പതിക്കുകയും മഞ്ഞില്‍ പൊതിഞ്ഞ് പോവുകയുമായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും ആദ്യം രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഉടനെ വ്യോമസേനയെ അറിയിച്ചതിനെ തുടര്‍ന്ന് രാത്രി പറക്കാന്‍ കഴിയുന്ന ഹെലികോപ്റ്റര്‍ എത്തി അനൂപിനെ രക്ഷിക്കുകയായിരുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment