ഇന്ത്യയിലെ നെസ്ലെ ഫുഡുകള്‍ അനാരോഗ്യകരം; റിപ്പോര്‍ട്ട് പുറത്ത്

18 April, 2024

നെസ്ലെയുടെ മുന്‍നിര ബേബി ഫുഡ് ബ്രാന്‍ഡുകള്‍ ആറ് മാസത്തിനും രണ്ട് വയസിനും ഇടയില്‍ പ്രായമായ കൊടുക്കുന്നതിനെതിരെ റിപ്പോര്‍ട്ട്. കുട്ടികളെ ലക്ഷ്യം വച്ചുള്ള ധാന്യമായ സെറലാക്ക്, ഒന്ന് മുതല്‍ മുകളിലുള്ള കുട്ടികള്‍ക്കായി ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള ഫോളോ-അപ്പ് മില്‍ക്ക് ഫോര്‍മുല ബ്രാന്‍ഡായ നിഡോ എന്നിവയില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാരയും തേനും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 

സ്വിസ് അന്വേഷണ സംഘടനയായ പബ്ലിക് ഐ പറയുന്നതനുസരിച്ച്, താഴ്ന്നതും ഇടത്തരം വരുമാനവുമുള്ള രാജ്യങ്ങളില്‍ പ്രമോട്ട് ചെയ്യുന്ന നെസ്ലെയുടെ ബ്രാന്‍ഡുകളിലാണ് പഞ്ചസാരയുടെ അംശം കണ്ടെത്തിയത്. അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങളും തടയാന്‍ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ ചേരുവകകളാണ് ഇതില്‍ നിന്ന് കണ്ടെത്തുന്നത്. 

2022-ല്‍ വില്‍പ്പന 250 മില്യണ്‍ ഡോളര്‍ കടന്ന ഇന്ത്യയിലെ എല്ലാ സെറിലാക് ബേബി ധാന്യങ്ങളിലും പഞ്ചസാര അടങ്ങിയതായി കണ്ടെത്തുയിട്ടുണ്ട്. ഒരു സെര്‍വിംഗില്‍ ശരാശരി 3 ഗ്രാമാണ് ഉള്ളിലേയ്ക്ക് എത്തുന്നതെന്നും പഠനം വ്യക്തമാക്കുന്നു. 


Comment

Editor Pics

Related News

പ്രജ്വല്‍ രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്തു, മോദി മാപ്പ് പറയണം; രാഹുല്‍ ഗാന്ധി
പോയി ചത്തുകൂടെ എന്നൊരാളോട് പറയുന്നത് ആത്മഹത്യാ പ്രേരണയായി കാണാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി
കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു