കാന്‍ബറ: മുതലയുടെ ആക്രമണത്തില്‍ 16 കാരന് ദാരുണാന്ത്യം.ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലെ സായ്ബായി ദ്വീപിന് സമീപമായിരുന്നു സംഭവം. സഞ്ചരിച്ച ചെറു ബോട്ട് കേടായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന 13കാരനുമായി തീരത്തേക്ക് നീന്തുമ്പോഴായിരുന്നു മുതലയുടെ ആക്രമണം. നീന്തുന്നതിനിടെ 16കാരന് അപ്രത്യക്ഷമാവുകയായിരുന്നു. ഭയന്നുപോയ 13കാരന് തീരത്തെത്തിയ ഉടന്‍ വിവരം അധികൃതരെ അറിയിച്ചു. ക്വീന്‍സ്ലന്‍ഡ് പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന തെരച്ചിലില്‍ മൃതദേഹം 12 മണിക്കൂറിന് ശേഷം സമീപത്തെ കണ്ടല്‍ക്കാട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ മുതല ആക്രമിച്ചതിന്റെ ആഴത്തിലുള്ള പാടുകള്‍ കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കൗമാരക്കാരനെ ആക്രമിച്ചതായി കരുതുന്ന നാല് മീറ്റര്‍ നീളമുള്ള മുതലയെ കണ്ടെത്തി. പ്രദേശവാസികളുടെ ആവശ്യപ്രകാരം മുതലയെ ദയാവധത്തിന് വിധേയനാക്കി.
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന് പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?
ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി
Comment